പെണ്ണിനെ വളയ്ക്കാന്‍ അനൂപ് മേനോന്‍ സുരേഷ് ഗോപിയെ പഠിപ്പിക്കുന്നു
തനിക്ക് ആരോടും പ്രണയമില്ലെന്നൊക്കെ പറയുമ്പോഴും, പ്രണയത്തെ വളരെ മനോഹരമായി എഴുതിയിട്ടുള്ള ആളാണ് അനൂപ് മേനോന്‍ എന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. അതിന് 'ബ്യൂട്ടിഫിളി'ലെ 'മഴനീര്‍ത്തുള്ളികള്‍...' എന്ന പാട്ട് മാത്രം മതി. പക്ഷെ ഇപ്പോള്‍ വിഷയം അതല്ല. ഈ പ്രണയം അനൂപ് മേനോന്‍ സുരേഷ് ഗോപിയെ പഠിപ്പിക്കുകയാണ് 'ഡോള്‍ഫിന്‍' ബാര്‍ എന്ന ചിത്രത്തില്‍.
വിശ്വസിക്കാന്‍ കഴിയാത്തവര്‍ ഡോള്‍ഫിന്‍ ബാറിന്റെ ട്രെയിലര്‍ കാണുക. എങ്ങിനെ ഒരു പെണ്ണിനെ പ്രണയിക്കാം എന്ന് അനൂപ് മേനോനാണ് സുരേഷ് ഗോപിയെ പഠിപ്പിക്കുന്നത്. എന്റെ ഫ്രണ്ട്, ഫിലോസഫര്‍, ഗെയ്ഡ് അങ്ങനെ എന്തൊരൊക്കയോ ആണ് അനൂപെന്ന് സുരേഷ്‌ഗോപി തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സുരേഷ് ഗോപിയുടെ മനോഹരമായ ശബ്ദവിന്യാസത്തോട രസകരമായാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

രണ്ട് മിനിട്ടും 36 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെല്ലാം വന്നുപോകുന്നു. അനൂപ് മേനോനെയും സുരേഷ് ഗോപിയെയും കൂടാതെ മധു, സൈജു കുറുപ്പ്, ജിജോ ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, മേഘ്‌ന രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അനൂപ് മേനോന്‍ തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന് പാട്ടൊരുക്കുന്നതും അദ്ദേഹം തന്നെയാണ്. 'പുതിയമുഖം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദീപനാണ് ഡോള്‍ഫിന്‍ ബാര്‍ സംവിധാനം ചെയ്യുന്നത്. മനോഹരമായ ഗാനങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.


Click it and Unblock the Notifications











