ഡോള്‍ഫിന്‍ ബാര്‍ ആരെ തുണയ്ക്കും

By Nirmal Balakrishnan

അനൂപ് മേനോനും സുരേഷ്‌ഗോപിയും തുല്യറോളില്‍ അഭിനയിക്കുന്ന ദീപന്റെ ചിത്രമായ ഡോള്‍ഫിന്‍ ബാര്‍ ചിത്രീകരണം പുനരാരംഭിക്കുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ നിര്‍ത്തിവച്ച ചിത്രീകരണം ഊട്ടി, ബാംഗഌര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആണ് പൂര്‍ത്തിയാക്കുക. അനൂപ് മേനോന്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. സുരേഷ് ഗോപി വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമയുടെ സാറ്റലൈറ്റ് സൂര്യടിവി ഏറ്റെടുത്തു. ഇതോടെയാണ് ചിത്രീകരണം രണ്ടാമതും ആരംഭിക്കുന്നത്. പുതിയമുഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ പുതിയൊരുമുഖം നേടിയ ദീപന് തുടര്‍ന്നുവന്ന ചിത്രങ്ങളെല്ലാം പരാജയമാണ് സമ്മാനിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ വന്‍പരാജയമായിരുന്നു. ഇതിനു ശേഷം മണികണ്ഠനെ നായകനാക്കി ചെറിയൊരു ചിത്രം ചെയ്‌തെങ്കിലും അതും വിജയിപ്പിക്കാന്‍ സാധിച്ചില്ല.

dolphinbar

ഡി കമ്പനി എന്ന നാലു സംവിധായര്‍ ഒന്നിച്ച ചിത്രത്തില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്നചിത്രം ദീപന്‍ ചെയ്തിരുന്നു. ഡി കമ്പനിയും വന്‍ പരാജയമായിരുന്നു. എല്ലാംകൊണ്ടും വന്‍തിരിച്ചുവരവു നടത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. അനൂപ് മേനോന്‍ ആദ്യമായിട്ടാണ് ആക്ഷന്‍ ചിത്രത്തിനു തിരക്കഥയെഴുതുന്നത്.

അതേസമയം ജോഷിയുടെ സലാംകാശ്മീരിലൂടെ തിരിച്ചുവരാമെന്ന സുരേഷ്‌ഗോപിയുടെ മോഹവും തകര്‍ന്നടിഞ്ഞു. ചിത്രം ഒരാഴ്ചകൊണ്ട് തിയറ്റര്‍ വിട്ടു. ഇടവേളയ്ക്കു ശേഷം സുരേഷ്‌ഗോപി അഭിനയിച്ച ചിത്രമായിരുന്നു സലാംകാശ്മീര്‍. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളൊന്നും അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് അനൂപിനും ഈ ചിത്രം വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X