Just In
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 5 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിനെ കുറിച്ച് ഒരക്ഷരം എന്നോട് ചോദിക്കരുത്, പ്രശ്നമാണെന്ന് വിക്രം

സ്കെച്ച് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വിക്രം. പുതിയ റിലീസുമായി ബന്ധപ്പെട്ട പ്രചാരണത്തിന് കേരളത്തിലെത്തി ഒരു അഭിമുഖം നല്‍കവെയാണ് വിക്രം വീണ്ടും അക്കാര്യം പറഞ്ഞത് 'വീട്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ സാധിക്കില്ല' എന്ന്.
ആര് ജെ മഞ്ജുവുമായി സംസാരിക്കുകയായിരുന്നു വിക്രം. മഞ്ജു പറയുന്ന അഭിനേതാക്കളില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ചോദിക്കവെ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വിക്രം സംസാരിച്ചു.
ഓവിയയുമായുള്ള വിവാഹ വാര്‍ത്ത; നടിയെ മുന്നിലിരുത്തി ചിമ്പു പറഞ്ഞത്

അജിത്ത് ധനുഷ്
അജിത്തില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബൈക്ക് റൈഡ് എന്നയിരുന്നു വിക്രമിന്റെ മറുപടി. തനിക്ക് ബൈക്ക് റൈഡ് വരില്ല എന്ന് വിക്രം പറഞ്ഞു. ധനുഷിനുള്ളതും വിക്രമിനില്ലാത്തതുമായ കാര്യം ചോദിച്ചപ്പോള്‍ പ്രശസ്തനായ അമ്മായി അച്ഛന് എന്നായിരുന്നു മറുപടി.

മമ്മൂട്ടിയില്‍
അത് 'സ്മാര്‍ട്നസ്സ് ആണ്'. ഒരിക്കലും ഒരാള്‍ക്കും മമ്മൂട്ടിയുടെ അത്ര സ്മാര്‍ട്നെസ്സ് ആകാന്‍ കഴിയില്ല. എപ്പോഴും ഞാനത് പറുയും. വസ്ത്രധാരണത്തിലായാലും മറ്റെന്തിലായാലും മമ്മൂട്ടിയ്ക്ക് ഒരു സ്മാര്‍ട്നെസ്സ് ഉണ്ട്.

ചോദിക്കരുത്...
മോഹന്‍ലാലിനെ കുറിച്ച് ആര് ജെ മഞ്ജു ചോദിക്കുന്നതിന് മുന്‍പേ വിക്രം പറഞ്ഞു, ലാലേട്ടനെ കുറിച്ച് ചോദിക്കരുത്.. ലാലേട്ടനെ കുറിച്ച് ഞാനൊന്നും സംസാരിക്കില്ല- എന്ന് വിക്രം പറഞ്ഞു.

എന്ത് കൊണ്ട്
ലാലേട്ടന്റെ ഒരു വലിയ ആരാധിക എന്റെ വീട്ടിലുണ്ട്. എന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ലാലേട്ടനെ പോലെ ആകാന്‍ പറ്റുമോ എന്നാണ് ചോദ്യം. ഭ്രമരം ചെയ്യാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. ഓരോ സമയം ഓരോ സിനിമയാണ്- വിക്രം പറഞ്ഞു.

നേരത്തെ പറഞ്ഞതാണ്
തലശ്ശേരിക്കാരിയായ തന്റെ ഭാര്യ ലാലേട്ടന്റെ വലിയ ആരാധികയാണെന്ന് മുന്‍പും വിക്രം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സാമിപ്യത്തില്‍ പറഞ്ഞപ്പോള്‍, താന്‍ വിക്രമിന്റെ വലിയ ആരാധകനാണെന്നായിരുന്നു ലാലിന്റെ പ്രതികരണം.