»   » പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും പേര് ഞങ്ങള്‍ പറഞ്ഞിട്ടില്ല: അന്‍വര്‍ റഷീദ്

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും പേര് ഞങ്ങള്‍ പറഞ്ഞിട്ടില്ല: അന്‍വര്‍ റഷീദ്

Posted By:
Subscribe to Filmibeat Malayalam

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായതുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും പേര് ബന്ധിപ്പിക്കുന്നതിനെതിരെ അന്‍വര്‍ റഷീദ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അനാവശ്യമായി പ്രകത്ഭരുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

സിനിമയില്‍ നിന്ന് ആരെങ്കിലുമാണ് പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ലീക്ക് ചെയ്തത് എന്ന വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അന്‍വര്‍ ഇങ്ങനെ പറഞ്ഞത്. സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന, കഷ്ടപ്പെട്ട് പേരുണ്ടാക്കിയ കലാകാരന്മാരുടെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നാണ് അന്‍വര്‍ റഷീദ് പറഞ്ഞു.


priyadarshan-sensor-board

സിനിമയുടെ എഡിറ്റിങുമായി ബന്ധപ്പെട്ട് നമ്മുടെ മെറ്റീരിയലുകള്‍ പല സ്ഥാപനങ്ങള്‍ വഴി കയറി ഇറങ്ങിയിട്ടുണ്ട്. അവിടെ, എവിടെ നിന്നാണ് ചോര്‍ന്നതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. എവിടെയൊക്കെ ചിത്രത്തിന്റെ കോപ്പികള്‍ കൊടുത്തു, എവിടെയാണ് എഡിറ്റ് ചെയ്തത് എന്നൊക്കെയുള്ള വിവരങ്ങളാണ് പൊലീസിന് കൈമാറിയത്. അല്ലാതെ ആരുടെ പേരും പറഞ്ഞിട്ടില്ല.


മോഹന്‍ലാലിന്റെയോ പ്രിയദര്‍ശന്റെയോ പേര് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പ്രേമത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കി. ഇതിനെയൊന്നെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പൊലീസ് അന്വേഷിക്കട്ടെ, കണ്ടു പിടിക്കട്ടെ. അതുവരെ സയലന്റായിട്ടിരിക്കുക- അന്‍വര്‍ പ്രതികരിച്ചു.

English summary
Don’t blame Mohanlal and Priyadarshan says Anwar Rasheed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam