ഫഹദുമായി തന്നെ താരതമ്യം ചെയ്യരുത്: ഫര്‍ഹാന്‍
ഒരേവീട്ടിലുള്ളവര്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ താരതമ്യം ചെയ്യുക സ്വാഭാവികമാണ്. പക്ഷെ ഒരാള്‍ ഇരുത്തം വന്നയാളും മറ്റയാള്‍ തുടക്കക്കാരനുമാണെങ്കില്‍ ആ താരത്യമപ്പെടുത്തലിന് പ്രസക്തിയില്ല. ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്നാവും. ഫഹദ് ഫാസിലിന്റെയും ഫര്‍ഹാന്‍ ഫാസിലിന്റെയും കാര്യം തന്നെ.
ചേട്ടന്‍ ഫഹദ് ഫാസിലിന്റെ അഭിനയവുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് ഫര്‍ഹാന്‍ പറയുന്നത്. ഫഹദിനെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യരുത്. ഒരു നടനെന്ന നിലയില്‍ ഫഹദ് ഒരു പാട് മുന്നേറി- ഫര്‍ഹാന്‍ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന മോളിവുഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫര്‍ഹാന്‍ ഇപ്പോള്‍. ഫഹദാണ് ഫര്‍ഹാനെ രാജീവ് രവിയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. മുമ്പ് കഥയുമായി ഒത്തിരി സംവിധായകര്‍ സമീപിച്ചെങ്കിലും അതിലൊന്നും ഫര്‍ഹാന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ രാജീവ് രവി കഥ പറഞ്ഞപ്പോല്‍ മറുത്തൊന്നും ആലോചിക്കാതെ ഫര്‍ഹാന്‍ സമ്മതം മൂളുകയായിരുന്നു.
ഷൂട്ടിങ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോള്‍ നല്ല പേടിയുണ്ടായിരുന്നെന്നും പിന്നെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് മാറിയെന്നും ഫര്‍ഹാന്‍ പറഞ്ഞു. പിതാവിന്റെ ചിത്രത്തില്‍ മക്കള്‍ രണ്ടു പേരും അഭിനയിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ ചിത്രത്തില്‍ തങ്ങള്‍ക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ അറിയിക്കുമെന്നായിരുന്നു മറുപടി. പുതിയ ചിത്രം തനിക്കും സഹോദരനും വേണ്ടിയല്ലെന്നും ഫര്‍ഹാന്‍ അറിയിച്ചു.


Click it and Unblock the Notifications