twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി മരം നടാന്‍ എന്നെ ക്ഷണിക്കരുതെന്ന് മമ്മൂട്ടി

    By Aswathi
    |

    നാടിന്റെ നല്ല വികസനം ലക്ഷ്യമിട്ടാണ് നാടെങ്ങും ഐസ് ബക്കറ്റ് ചാലഞ്ചുമായി പോയപ്പോള്‍ മമ്മൂട്ടി മൈ ട്രീ ചാലഞ്ച് തുടങ്ങിയത്. അതിപ്പോള്‍ മമ്മൂട്ടിയ്ക്ക് തന്നെ പാരയാകുന്ന അവസ്ഥയാണ്. ഇനി മരം നടാന്‍ എന്നെ വിളിക്കേണ്ടെന്ന് മമ്മൂട്ടി തീര്‍ത്തു പറഞ്ഞു കഴിഞ്ഞു.

    മരം നടാന്‍ ഇപ്പോള്‍ എല്ലാവരും എന്നെയാണ് വിളിക്കുന്നത്. എല്ലാം വീട്ടിലും പോയി മരം നട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ല. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം ഒരു തൈ എങ്കിലും നടുക എന്നാണ് മൈ ട്രീ ചാലഞ്ച് കൊണ്ട് ഞാനുദ്ദേശിച്ചത്. ഇനി മരം നടാന്‍ എന്നെ വിളിക്കരുത്- മമ്മൂട്ടി പറഞ്ഞു.

    mammootty

    കഴിഞ്ഞ ദിവസം സ്‌കൂള്‍ മുറ്റത്ത് മരം നടാന്‍ മമ്മൂട്ടിയെ ക്ഷണിച്ചതും തുടര്‍ന്നുണ്ടായ വിവാദവും ഇപ്പോഴും ആറിയിട്ടില്ല. പൊതു ചടങ്ങില്‍ അശോകമരവും ആല്‍മരവും നടാന്‍ മമ്മൂട്ടി വിസ്സമതിച്ചത് വര്‍ഗീയമായി പോലും ചിലര്‍ വളച്ചൊടിച്ചു.

    മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. മമ്മൂട്ടി ചെയ്തതിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള മരങ്ങള്‍ നടന്നതുതന്നെയാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു

    വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്ന അവസരത്തില്‍ ഫല വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് എന്തുകൊണ്ടും ഗുണകരം. ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും വര്‍ഗീത കൊണ്ടുവരുന്നവരെയും ജ്ഞാനതപസി വിമര്‍ശിച്ചു.

    English summary
    Mammootty, who was recently invited for yet another tree planting event as part of the National Agrifest, expressed his displeasure at the course of events which followed his Tree Challenge.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X