ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല; ജഗതിയെ ചുംബിച്ച മകള്‍ ശ്രീലക്ഷ്മിക്ക് ഭയം?

By Aswini

കഴിഞ്ഞ ദിവസം ജഗതിശ്രീകുമാര്‍ പങ്കെടുത്ത ഒരു പൊതു ചടങ്ങില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. മകള്‍ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയതും പിന്നീട് ആരോടും പറയാതെ ഇറങ്ങിപ്പോയതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ മൂന്ന് വര്‍ഷമായി താനെന്റെ അച്ഛനെ കണ്ടിട്ട്, കാണാനുള്ള ആഗ്രഹം കൊണ്ട് പള്ളിയിലേക്ക് പോകുന്നവഴി ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നുപോയതാണെന്ന് ശ്രീലക്ഷ്മി പിന്നീട് പ്രതികരിച്ചു.

എന്നാല്‍ സംഭവശേഷം ശ്രീലക്ഷ്മി എന്തിനോ ഭയക്കുന്നുണ്ടെന്നാണ് നടിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. 'മൂന്നുവര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് തനിക്ക് അച്ഛനെ ഒന്ന് കാണാന്‍ സാധിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. എന്നാല്‍ ഇതിന് ശേഷം എന്താണ് എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. എന്തിനും തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്' എന്നാണ് ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് വായിക്കൂ...

വേദിയിലേക്ക് ഓടിക്കയറി ശ്രീലക്ഷ്മി

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

വാഹനാപകടത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെ വേദിയിലേയ്ക്ക് മകള്‍ ശ്രീലക്ഷ്മി എത്തുകയായിരുന്നു. വേദിയിലേയ്ക്ക് ഓടിക്കയറിയ ശ്രീലക്ഷ്മി ജഗതിയെ ചുംബിച്ചു. ജഗതിയുടെ മകളാണെന്ന് തിരിച്ചറിയാത്തതിനാല്‍ സംഘാടകര്‍ ശ്രീലക്ഷ്മിയെ വേദിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടത്തി. ശ്രീലക്ഷ്മിയുടെ സാന്നിധ്യം ജഗതി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘാടകള്‍ നടനടുത്ത് മകള്‍ക്ക് സീറ്റൊരുക്കി. അല്പ സമയം ജഗതിക്കൊപ്പമിരുന്ന് ഒന്നും പറയാതെ ശ്രീലക്ഷ്മി വേദിവിട്ടു.

അച്ഛനെ ഒന്ന് കാണാന്‍ മാത്രം

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

മൂന്ന് വര്‍ഷത്തിലേറെയായി ശ്രീലക്ഷ്മി അച്ഛനെ കണ്ടിട്ട്. അച്ഛനെ കാണനുള്ള ആഗ്രഹം കൊണ്ടാണ് പൊതുപരിപാടിയില്‍ തന്നെ എത്തിയതെന്നാണ് ശ്രീലക്ഷമി പറയുന്നത്. ശ്രീലക്ഷ്മി ജഗതിയെ കാണുന്നതിനെ അദ്ദേഹത്തിന്റെ മറ്റ് മക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് പൊതുവേദിയില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ താന്‍ എത്തിയതെന്ന് ശ്രീലക്ഷ്മി പറയുന്നു.

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

'മൂന്നവര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് തനിക്ക് അച്ഛനെ ഒന്ന് കാണാന്‍ സാധിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. എന്നാല്‍ ഇതിന് ശേഷം എന്താണ് എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. എന്തിനും തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്- എന്ന് ശ്രീലക്ഷ്മി ഫേസ്ബുക്കിലെഴുതി

പിസി ജോര്‍ജ് സാറിന് നന്ദി

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

തന്നെ അച്ഛനില്‍ നിന്നകറ്റിയതിന് പിസി ജോര്‍ജിനെ വളരെ രൂക്ഷമായി നേരത്തെ ശ്രീലക്ഷ്മി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന് ശേഷം ശ്രീലക്ഷ്മി പിസി ജോര്‍ജിനെയും മകനെയും പുകഴ്ത്തിപറഞ്ഞത് ആള്‍ക്കാറില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നു. പിസി ജോര്‍ജ് സാറിനും മകനും നന്ദി എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

ശ്രീലക്ഷ്മി ഗുണ്ടകളുമായിട്ടാണ് വന്നതെന്ന് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത് എന്റെ കസിന്‍സും കൂട്ടുകാരുമാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കി. ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ശ്രീലക്ഷ്മി അഭ്യര്‍ത്ഥിക്കുന്നു.

ഇനി എന്തൊക്കെ നേരിടേണ്ടി വരും എന്നറിയില്ല

ഒരുപാട് സന്തോഷവും അതേ സമയം എന്തിനോ ശ്രീലക്ഷ്മി ഭയക്കുകയും ചെയ്യുന്നു എന്ന് ഈ പോസ്റ്റില്‍ നിന്നും മനസ്സിലാവുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X