»   » ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്, ദിലീപ് ഇത്തരക്കാരനാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മമ്മൂട്ടി

ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്, ദിലീപ് ഇത്തരക്കാരനാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മമ്മൂട്ടി

By: Rohini
Subscribe to Filmibeat Malayalam

ഒടുവില്‍ നടി ആക്രമിയ്ക്കപ്പെട്ട വിഷയത്തിലും ദിലീപ് അറസ്റ്റിലായ വിഷയത്തിലും മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രതികരിച്ചു. ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, തങ്ങളെ തെറ്റിദ്ധരിക്കരുത് എന്ന് മമ്മൂട്ടി.

യോഗത്തിന് ശേഷം മോഹന്‍ലാല്‍, ദേവന്‍, പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി മാധ്യമങ്ങളെ കണ്ടത്. ദിലീപിനെ പൂര്‍ണമായും അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി മമ്മൂട്ടി അറിയിച്ചു.

mammootty

ആക്രമണത്തിനിരയായ സഹോദരിക്കൊപ്പമാണ് താരസംഘടനയായ അമ്മ നില്‍ക്കുന്നതെന്നും അമ്മ നേതൃത്വത്തില്‍ അഴിച്ചുപണി ആലോചിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. അതേ സമയം ഇന്നസെന്റിനെ പുറത്താക്കുമോ എന്ന ചോദ്യത്തോട് മമ്മൂട്ടി വ്യക്തമായി പ്രതികരിച്ചില്ല

അമ്മയുടെ കഴിഞ്ഞ പൊതുയോഗത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങളെ തെറ്റിദ്ധരിക്കരുത്. യാദൃശ്ചികമായി നടന്ന സംഭവങ്ങളാണത്. അതില്‍ ഖേദിക്കുന്നു.

സംഘടനയിലെ ഓരോ ആളുകളും എത്രക്കാരാണെന്ന് മനസിലാക്കാന്‍ സാധിക്കില്ല. സിനിമയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംഘടന കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മമ്മൂട്ടി പറഞ്ഞു.

English summary
Don't misunderstand us says Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam