twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ ആ ഗ്യാങില്‍ പെടുത്തേണ്ട, ആയിരുന്നെങ്കില്‍ ഒരു അവാര്‍ഡെങ്കിലും കിട്ടിയേനെ എന്ന് അഹാന

    |

    ബോളിവുഡ് നായകന്‍ സുശാന്ത് രാജ്പുത്തിന്റെ ആത്മഹത്യ സിനിമാ ലോകത്തെ ആകെ നടുക്കിയിരിയ്ക്കുകയാണ്. വേര്‍തിരിവുകളും പക്ഷപാതങ്ങളുമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. താര പുത്രന്മാരും പുത്രിമാരും യാതൊരു പ്രയാസവുമില്ലാതെ സിനിമയിലേക്ക് കടന്നു വരുമ്പോള്‍ കഴിവുള്ള പലരും തഴയപ്പെടുന്നു എന്നത് വാസ്തവം തന്നെ. എന്നാല്‍ എല്ലാ താരപുത്രന്മാരെയും പുത്രിമാരെയും ആ ഗണത്തില്‍ പെടുത്തേണ്ടതില്ല.

    ബോളിവുഡില്‍ അങ്ങനെ ഒരു യുഗവും വേര്‍തിരിവും ഉണ്ടെങ്കില്‍ മലയാളത്തില്‍ അതൊട്ടും തന്നെ പ്രതിഫലിക്കുന്നില്ല എന്ന് അഹാന കൃഷ്ണ കുമാര്‍ പറയുന്നു. സിനിമാ പാരമ്പര്യമുള്ള താരങ്ങള്‍ക്ക് പെട്ടന്ന് അവസരങ്ങള്‍ ലഭിയ്ക്കും എന്ന പ്രസ്താവനയ്‌ക്കെതികെ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ.

    <strong> ആ പ്രണയ ബന്ധത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതാണ്, ഭൂതകാല പ്രണയത്തെ കുറിച്ച് സമാന്ത</strong> ആ പ്രണയ ബന്ധത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതാണ്, ഭൂതകാല പ്രണയത്തെ കുറിച്ച് സമാന്ത

    ahaanakrishna


    തന്റെ ഫോട്ടോ വച്ചുകൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ ട്രോള്‍ എടുത്തുകാട്ടിയാണ് നടിയുടെ പ്രതികരണം. ''വളരെ രസകരമാണ് ഈ ട്രോള്‍. എന്നാല്‍ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാന്റിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു'' എന്നാണ് അഹാനയുടെ ആദ്യത്തെ പ്രതികരണം.

    ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ അഞ്ച് വര്‍ഷം വേണ്ട വന്ന ഒരാളല്ല ഇതിന് യോജിച്ചത്. താരപുത്രി എന്ന പരിഗണന എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് സിനിമകളിലെങ്കിലും അഭിനയിക്കാനും, ഒരു പുരസ്‌കാരമെങ്കിലും വാങ്ങുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് എന്നെ ഈ ഗ്യാങിലേക്ക് ഉള്‍പ്പെടുത്തരുത്- അഹാന കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

    Recommended Video

    ലൂക്ക, പതിനെട്ടാം പടി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ | Filmibeat Malayalam

    ലുക്ക് മാറുമ്പോഴേക്കും പ്രതിഫലവും കൂട്ടി, പുഷ്പയ്ക്ക് വേണ്ടി അല്ലു എടുത്ത തീരുമാനം തെറ്റായിപ്പോയോ?ലുക്ക് മാറുമ്പോഴേക്കും പ്രതിഫലവും കൂട്ടി, പുഷ്പയ്ക്ക് വേണ്ടി അല്ലു എടുത്ത തീരുമാനം തെറ്റായിപ്പോയോ?

    രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ കുമാര്‍ സിനിമാ ലോകത്തേക്ക് എത്തിയത്. പിന്നീട് നായികയായി അഭിനയിക്കാന്‍ അഞ്ച് വര്‍ഷം വരെ കാത്തിരിയ്‌ക്കേണ്ടി വന്നു. അതിനിടയില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി എത്തി. ലൂക്ക എന്ന ചിത്രമാണ് സിനിമയില്‍ അഹാനയ്ക്ക് എടുത്തു പറയാനുള്ളത്. പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു കഥാപാത്രമായിട്ടുണ്ട്.

    സിനിമയെക്കാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളാണ് അഹാനയെ പ്രശസ്തയാക്കിയത്. കൃഷ്ണകുമാറും പെണ്‍മക്കളുമുള്ള ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണം ലഭിച്ചു. സിനിമയില്‍ ഇനിയും ധാരാളം നല്ല കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വൈറസും ലോക്ക് ഡൗണും വന്നത്.

    English summary
    Don't pull me into that gang says Ahaana Krishnakumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X