»   » എനിക്കൊരു ഡിഗ്രിയില്ല, സിനിമയില്ലെങ്കില്‍ തനിക്ക് ചെയ്യാന്‍ മറ്റൊരു ജോലിയില്ല എന്ന് ഫഹദ് ഫാസില്‍

എനിക്കൊരു ഡിഗ്രിയില്ല, സിനിമയില്ലെങ്കില്‍ തനിക്ക് ചെയ്യാന്‍ മറ്റൊരു ജോലിയില്ല എന്ന് ഫഹദ് ഫാസില്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഒരു മായിക ലോകമാണ്. പണ്ടൊക്കെ എത്തിപ്പെടാന്‍ ഒരുപാട് കഷ്ടപ്പാടുള്ള ലോകം. എന്നാല്‍ ഇന്ന് പല എളുപ്പ വഴികളും ഉണ്ട്. കഴിവുള്ളവര്‍ക്ക് ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും സിനിമയിലേക്ക് കടക്കാം. സ്വന്തമായി സിനിമ ചെയ്യാം.

മമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

ഒരു കൂട്ടം ചെറുപ്പക്കാര്‍ പഠനം പോലും ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ അലയുന്നു. അത്തരക്കാരോട് ഫഹദ് ഫാസിലിന് പറയാന്‍ വളരെ 'സിംപിളായ' ഒരു കാര്യമുണ്ട്. സിനിമാ പ്രേമികളോട് മാത്രമല്ല, സിനിമാ നടന്മാരുടെ പിന്നാലെ പായുന്ന യുവാക്കളോടും കൂടെയാണ്. സിനിമയ്ക്ക് പിന്നാലെ പോയിക്കോളൂ.. പക്ഷെ ഒരു ഡിഗ്രി എങ്കിലും കൈയ്യില്‍ വേണം

എന്റെ അനുഭവം

ജീവിതത്തില്‍ പലതും കണ്ടു, പഠിച്ചു.. ഞാന്‍ അമേരിക്കയില്‍ പോയി പഠിച്ചിട്ടും അവസാന സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചു വന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രി ഇല്ല. സിനിമയില്ലെങ്കില്‍ എനിക്ക് ചെയ്യാന്‍ മറ്റൊരു ജോലിയില്ല.

യൗവ്വനം കളയരുത്

ആ അവസ്ഥ നന്നായി എനിക്ക് അറിയാം. അത് മറ്റാര്‍ക്കും ഉണ്ടാകാന്‍ പാടില്ല. പഠിക്കാന്‍ പറ്റുന്ന സമയത്ത് പഠിക്കണം. നടന്മാര്‍ക്ക് വേണ്ടി (ഫാന്‍സ്) യൗവ്വനം കളയരുത്- ഫഹദ് ഫാസില്‍ പറഞ്ഞു.

ഫാന്‍സ് വേണ്ട

തനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന് വ്യക്തമായി പറഞ്ഞ നടനാണ് ഫഹദ് ഫാസില്‍. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നന്നായെങ്കില്‍ മാത്രം അംഗീകരിച്ചാല്‍ മതി. ഒരു വ്യക്തി എന്ന നിലയില്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനാണ് ഞാന്‍. സിനിമയ്ക്കപ്പുറത്താണ് എന്റെ ജീവിത രീതി എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു.

കരിയര്‍ ഉപേക്ഷിക്കും

സ്റ്റാര്‍ഡത്തെ കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നതേയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസ്സമാണെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ ഞാന്‍ ഡിസ്‌കണക്ടഡായിരിയ്ക്കും എന്നാണ് ഫഹദ് പറഞ്ഞത്.

ഫഹദിന്റെ വിദ്യാഭ്യാസം

യൂണിവേഴ്‌സിറ്റി ഓഫ് മൈമില്‍ ഒന്നര വര്‍ഷം എന്‍ജിനിയറിങ് പഠിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഫഹദ്, അതേ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പഠിച്ചു. അതിന് ശേഷം നാട്ടില്‍ വന്നപ്പോഴാണ് കേരള കഫേയില്‍ അവസരം ലഭിയ്ക്കുന്നത്. പിന്നെ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ സംഭവിച്ചു

സിനിമയിലേക്കുള്ള ആദ്യ വരവ്

പഠനം പാതി വഴിയില്‍ നിര്‍ത്തി വച്ചാണ് ഫഹദ് കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ ഫാസിലിന് മകന്റെ കാര്യത്തില്‍ പിഴച്ചു. തുടര്‍ന്ന് വീണ്ടും ഫിലോസഫി പഠനത്തിന് പോയി. തിരിച്ചു വന്ന് കേരള കഫേയ്ക്ക് ശേഷം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വരവ് അറിയിച്ചത്.

English summary
Don't spoil your education for stars: Fahadh Faasil says to fans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam