»   » നടി ആക്രമിയ്ക്കപ്പെട്ടു എന്ന് കരുതി മലയാള സിനിമയെ അടച്ചാക്ഷേപിയ്ക്കരുതെന്ന് സത്യന്‍ അന്തിക്കാട്

നടി ആക്രമിയ്ക്കപ്പെട്ടു എന്ന് കരുതി മലയാള സിനിമയെ അടച്ചാക്ഷേപിയ്ക്കരുതെന്ന് സത്യന്‍ അന്തിക്കാട്

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ സിനിമാ ലോകത്തെ പഴിച്ചവരുണ്ട്. സിനിമയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്നും, ഇതുപോലെ പല സംഭവങ്ങള്‍ സിനിമാ ലോകത്ത് നടന്നുട്ടുണ്ട് എന്നും പലതും മറച്ചുവച്ചതാണെന്നുമൊക്കെയാണ് ചിലര്‍ പറഞ്ഞു നടന്നത്.

അത്തരം ചില സംഭവങ്ങള്‍ ഉണ്ടായി എന്ന് കരുതി മലയാള സിനിമ മോശമാണെന്ന് പറയാന്‍ കഴിയുമോ?. നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ മലയാള സിനിമയെ അടച്ചാക്ഷേപിയ്ക്കരുത് എന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

sathyan-anthikkad

നടിയെ അക്രമിച്ച സംഭവത്തില്‍ സിനിമാ രംഗത്തെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്നും സിനിമയ്ക്കകത്തു കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു മാഫിയകളാണെന്ന പ്രചരണം തെറ്റാണെന്നുമാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

ഏതെങ്കിലും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രംഗത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മറ്റ് ഭാഷകളിലെ സിനിമാ മേഖലകളേക്കാള്‍ ശുദ്ധമാണ് മലയാള ചലച്ചിത്ര ലോകമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

English summary
Don't underestimate Malayalam film industry says Sathyan Anthikkad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam