വിവാഹബന്ധം ഒരു വര്‍ഷമേ ഉണ്ടായിരുന്നുള്ളു! നടി മേഘ്‌നയുമായി പിരിഞ്ഞിട്ട് 8 മാസമായെന്ന് ഡോണ്‍
സിനിമാ താരങ്ങളെ പോലെ തന്നെ ഇപ്പോള്‍ വലിയ ജനപ്രീതി സീരിയല്‍ താരങ്ങള്‍ക്കും ലഭിക്കാറുണ്ട്. അങ്ങനെ കേരളത്തില്‍ വലിയ ആരാധകരെ സ്വന്തമാക്കിയ സീരിയല്‍ നടിയാണ് മേഘ്‌ന വിന്‍സെന്റ്. കേരളത്തിലെ താരവിവാഹങ്ങള്‍ക്കെല്ലാം വലിയ വാര്‍ത്ത പ്രധാന്യം ലഭിക്കാറുള്ളതിനാല്‍ അങ്ങനെ വലിയ ആഘോഷത്തോടെ നടത്തിയൊരു വിവാഹമായിരുന്നു മേഘ്‌ന വിന്‍സെന്റിന്റേത്.
വിവാഹത്തിന് മുന്‍പും ശേഷവും നടി തന്നെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മേഘ്‌നയുടെ വിവാഹമോചന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വാര്‍ത്തയിലെ സത്യം അന്വേഷിച്ചിരുന്നവര്‍ക്കായി ഒടുവില്‍ വിവാഹ മോചനത്തെ കുറിച്ച് മേഘ്‌നയുടെ ഭര്‍ത്താവായിരുന്ന ഡോണ്‍ സംസാരിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്‌ന വിന്‍സെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയില്‍ നിന്നും മേഘ്‌ന ഇടയ്ക്ക് പിന്മാറിയിരുന്നു. അത് പ്രേക്ഷകരെയും നിരാശരാക്കി. ശേഷം നടിയുടെ വിവാഹമായിരുന്നു വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്‌ന വിവാഹം നടന്നത്.

2017 ഏപ്രില്‍ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും മേഘ്‌നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാല്‍ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുന്‍പുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.

ഒരു ഗോസിപ്പ് വാര്‍ത്ത ആയിരിക്കണമെന്ന് എല്ലാവരും കരുതിയെങ്കിലും വാര്‍ത്ത സത്യമാണ്. നിലവില്‍ തമിഴില്‍ സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു മേഘ്‌ന. തമിഴിലെ പൊന്മകള്‍ വന്താല്‍ എന്ന സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് നടി താമസിക്കുന്നത്. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ വീഡിയോസ് ഇട്ട് നടി ആരാധകരുമായി സംവദിക്കാറുണ്ട്. ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്‌ന പറഞ്ഞിട്ടില്ലെങ്കിലും മുന്‍ഭര്‍ത്താവ് ഡോണ്‍ സംസാരിക്കുകയാണ്.

ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് വനിത ഓണ്‍ലൈനോട് ഡോണ്‍ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡോണ്‍ പറയുന്നു.

ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ എന്നും ഡോണ്‍ പറയുന്നു.


Click it and Unblock the Notifications