ജഗതിയുമായി താരതമ്യപ്പെടുത്തരുത്: ബാബുരാജ്

വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഒരു മോചനം നേടുമെന്നോ അഭിനയജീവിതത്തില്‍ ഇത്തരമൊരു വഴിത്തിരിവുണ്ടാകുമെന്നോ ബാബുരാജ് കരുതിയിരുന്നില്ല. എല്ലാം എങ്ങനയോ സംഭവിച്ചുവെന്നു മാത്രമേ നടന് പറയാനുള്ളൂ.
മലയാള സിനിമയില്‍ ഇതിന് മുമ്പും പല വില്ലന്‍ നടന്‍മാരും കോമഡി വേഷങ്ങളിലേയ്ക്കും ക്യാരക്ടര്‍ വേഷങ്ങളിലേയ്ക്കും ചുവടുമാറിയിട്ടുണ്ട്. ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇപ്പോള്‍ ബാബുരാജിനെ തേടിയെത്തുന്നതിലധികവും കോമഡി റോളുകളാണ്.
അപകടത്തില്‍ പരിക്കേറ്റ് നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ജഗതിയുടെ പകരക്കാരനായി പല ചിത്രങ്ങളിലേയ്ക്കും ബാബുരാജിന് ക്ഷണം ലഭിക്കുന്നുണ്ട്. ജഗതിയുടെ പകരക്കാരനാവാന്‍ സന്തോഷമേയുള്ളൂവെങ്കിലും ജഗതിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബാബുരാജ് പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications