ജഗതിയ്ക്ക് പകരക്കാരന്‍ ഉണ്ടാവില്ല

ജഗതി ചെയ്യേണ്ടിയിരുന്ന ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടന്‍ ബാബുരാജിനും ക്ഷണം ലഭിച്ചു. ഇവ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും തന്നേയും ജഗതിച്ചേട്ടനേയും താരതമ്യം ചെയ്യരുതെന്നാണ് ബാബുരാജിന്റെ അഭ്യര്‍ഥന.
ജഗതിച്ചേട്ടന് പകരക്കാരനാവുന്നു എന്നത് ശരിയാണ്. പക്ഷേ അദ്ദേഹവും താനും തമ്മില്‍ അജഗജാന്തരമുണ്ട്. ജഗതി ചെയ്തു കൊണ്ടിരുന്ന റോളുകള്‍ ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ ആരുമില്ല. ഇനിയാരും ഉണ്ടാകുമെന്നും തോന്നുന്നില്ല. അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ പലതും മറ്റൊരു നടനേയും വച്ച് ചെയ്യിക്കാന്‍ കഴിയാതെ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. മലയാളത്തിന്റെ മഹാനടന്‍ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരട്ടെ എന്നാണ് തന്റെ പ്രാര്‍ഥനയെന്നും ബാബുരാജ് പറയുന്നു.
ആദ്യ പേജില്‍


Click it and Unblock the Notifications