»   » എന്നെ സെക്‌സ് സിംബലാക്കല്ലേ: ഷെര്‍ലിന്‍ ചോപ്ര

എന്നെ സെക്‌സ് സിംബലാക്കല്ലേ: ഷെര്‍ലിന്‍ ചോപ്ര

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ വിപ്ലവകരമായ വേഷങ്ങള്‍ ചെയ്യുന്ന തന്നെ വെറും സെക്‌സ് സിംബലാക്കി മാറ്റരുതെന്ന് ഗ്ലാമര്‍ താരം ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര ത്രിഡിയുടെ ട്രയിലറിനായി കാന്‍ ഫെസ്റ്റിവലിനെത്തിയപ്പോഴാണ് ഷെര്‍ലിന്‍ ചോപ്ര ഒരു ടി വി ചാനലിനോട് മനസ്സു തുറന്നത്.

അശ്ലീല ചിത്രങ്ങളിലെ നായിക എന്ന് മുദ്രകുത്തി തന്നെ ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. ഹിന്ദി സിനിമയിലെ പ്രധാന നിരയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഹിന്ദിയില്‍ ലഭിക്കേണ്ടുന്ന പല അവസരങ്ങളും ഇങ്ങനെ നഷ്ടമായി എന്നും താരം പറഞ്ഞു.

sherlyn chopra

സിനിമാരംഗത്ത് ഇപ്പോഴും സ്ത്രീകള്‍ അവഗണന അനുഭവിക്കുന്നുണ്ടെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ അഭിപ്രായം. സ്വന്തം നിലയില്‍ തിരുമാനങ്ങള്‍ എടുക്കാന്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് കഴിയുന്നില്ല. സിനിമയിലും അല്ലാതെയും സ്ത്രീകളം ചൂഷണം ചെയ്യുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് - താരം വിലയിരുത്തുന്നു.

അശ്ലീലസിനിമകള്‍ കൊണ്ടാണ് രാജ്യത്ത് പീഡനങ്ങള്‍ കൂടുന്നത് എന്നൊന്നും ഷെര്‍ലിന്‍ ചോപ്രയ്ക്ക് അഭിപ്രായമില്ല. പ്ലേബോയ് മാസികയിലെ നഗ്നകവര്‍ ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് ഷെര്‍ലിന്‍ ചോപ്ര. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ചൂടന്‍ രംഗങ്ങളില്‍ ഷെര്‍ലിന്‍ ചോപ്ര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English summary
Sherline Chopra feels that people considering her as mere sex symbol. സിനിമയില്‍ വിപ്ലവകരമായ വേഷങ്ങള്‍ ചെയ്യുന്ന തന്നെ വെറും സെക്‌സ് സിംബലാക്കി മാറ്റരുതെന്ന് ഗ്ലാമര്‍ താരം ഷെര്‍ലിന്‍ ചോപ്ര

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam