For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂമരത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചോര്‍ത്ത് അച്ഛനും അമ്മയും ടെന്‍ഷനടിച്ചിരുന്നുവെന്ന് കാളിദാസ്!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകനായ കാളിദാസന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള സന്തോഷമാണ് തിയേറ്ററുകളിലെങ്ങും. പോയ വാരത്തില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ജയറാമും പാര്‍വതിയും പ്രണയിച്ച് വിവാഹിതരായതാണ്. വിവാഹത്തിന് ശേഷം പാര്‍വതി സിനിമയില്‍ നിന്നും അകലുകയായിരുന്നു. എന്നാല്‍ ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. ഒരിടയ്ക്ക് താരം തിരിച്ചുവരുന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

  ജയറാമിന്റെയും പാര്‍വതിയുടെയും മക്കളായ കാളിദാസും മാളവികയും സിനിമയില്‍ പ്രവേശിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നിരവധി തവണ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉന്നയിച്ചിരുന്നു. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് പ്രേക്ഷകര്‍ അന്നേ വിധിയെഴുതിയിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എബ്രിഡ് ഷൈനിന്റെ പൂമരത്തിലൂടെ കാളിദാസ് അരങ്ങേറുന്നുവെന്ന് സന്തോഷവാര്‍ത്തയെത്തിയത്. പിന്നീട് ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം.

  സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

  അച്ഛനും അമ്മയ്ക്കും ടെന്‍ഷനായിരുന്നു

  അച്ഛനും അമ്മയ്ക്കും ടെന്‍ഷനായിരുന്നു

  കലാലയ പശ്ചാത്തലത്തിലുള്ള ചിത്രമാണ് പൂമരമെന്നും കലോത്സവത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങളെക്കുറിച്ച് ചിത്രം പറയുന്നുണ്ടെന്നുമറിഞ്ഞപ്പോള്‍ അവര്‍ ആകെ ടെന്‍ഷനിലായിരുന്നുവെന്നും താരപുത്രന്‍ പറയുന്നു. ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ പൂമരത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. യുവജനോത്സവത്തില്‍ പങ്കെടുത്ത അനുഭവങ്ങളൊന്നും തനിക്കില്ലെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. തന്നെയമുല്ല അത്തരം മത്സരങ്ങളില്‍ നിന്നൊക്കെ പരമാവധി അകലം പാലിക്കുന്നയാളാണ് താന്‍. അത്തരത്തിലുള്ള താന്‍ എങ്ങനെ ഈ കഥാപാത്രമായി മാറുമെന്നുള്ള ആശങ്കയായിരുന്നു അവരെ അലട്ടിയിരുന്നത്.

  മാളവിക കണ്ടിട്ടില്ല

  മാളവിക കണ്ടിട്ടില്ല

  ഉപരി പഠനവുമായി ബന്ധപ്പെട്ട് വിദേശത്തായതിനാല്‍ സഹോദരി മാളവികയ്ക്ക് ഇതുവരെ സിനിമ കാണാന്‍ പറ്റിയിട്ടില്ല. അച്ഛനും അമ്മയും സിനിമയില്‍ മുഴുകിയാണ് കണ്ടത്. കണ്ണ് നിറഞ്ഞൊഴുകിയാണ് തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയതെന്ന് പാര്‍വതിയും വ്യക്തമാക്കിയിരുന്നു. കലോത്സവ കാലത്തെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. ഞാനും ഞാനുമെന്റാളും എന്ന ഗാനം ആദ്യം പുറത്തുവിട്ടിരുന്നു. പിന്നീട് കടവത്തൊരു തോണിയെന്ന ഗാനവും പുറത്തുവിട്ടിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ഗാനത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു.

  അടിക്കടി റിലീസ് മാറ്റിയപ്പോള്‍

  അടിക്കടി റിലീസ് മാറ്റിയപ്പോള്‍

  ഇത്രയധികം തവണ റിലീസ് മാറ്റിവെച്ച മറ്റൊരു ചിത്രമുണ്ടാവുമോയെന്ന സംശയത്തിലാണ് ട്രോളര്‍മാര്‍. സാങ്കേതിക പ്രശ്‌നവും മറ്റ് വിഷയങ്ങളും കാരണം റിലീസ് മാറ്റുമ്പോള്‍ ട്രോളര്‍മാരും ഈ സിനിമയെ വിടാതെ പിന്തുടരുകയായിരുന്നു. ഈ മരം എന്നെങ്കിലും പൂക്കുമോയെന്ന തരത്തില്‍ വരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ട്രോളിയതിന് ട്രോളര്‍മാര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. ക്ഷമ പറഞ്ഞവര്‍ക്ക് മറുപടി നല്‍കി കാളിദാസും രംഗത്തെത്തിയിരുന്നു. സിനിമയെ ഇത്രയധികം വൈറലാക്കിയത് ട്രോളര്‍മാരാണെന്ന് താരം തുറന്ന് സമ്മതിച്ചിരുന്നു. റിലീസ് വൈകിയതായി തോന്നിയതിന് പിന്നിലും ട്രോളര്‍മാരാണെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

  താരപദവിയില്‍ താല്‍പര്യമില്ല

  താരപദവിയില്‍ താല്‍പര്യമില്ല

  ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. സിനിമയില്‍ പ്രവേശിച്ചില്ലെങ്കില്‍ക്കൂടി അവരെന്നും സെലിബ്രിറ്റികളാണ്. എന്നാല്‍ ഇത്തരത്തിലുള്ള പദവി ശരിക്കും വലിയൊരു ഉത്തരവാദിത്തമാണ് നല്‍കുന്നത്. പോസറ്റീവിനേക്കാള്‍ നെഗറ്റീവ് സംഭവമാണ് ഇതിലുള്ളത്. സാധാരണ കുട്ടികളായി വിശേഷിപ്പിക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നും കാളിദാസ് പറയുന്നു. സിനിമയിലെത്തുന്ന പുതുമുഖ താരമെന്ന തരത്തിലുള്ള പരിഗണനയാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും താരപുത്രന്‍ വ്യക്തമാക്കുന്നു. പൂമരത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്.

  English summary
  Don't dub celebrity children star kids, says Kalidas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X