പേളിയെ കമന്റടിക്കുന്നവര്‍ ശ്രദ്ധിക്കുക..
താരങ്ങളെ സോഷ്യല്‍ മീഡിയകള്‍ വഴി കമന്റടിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവാണ്. താരങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്ന പല ആരോപണങ്ങളും പലര്‍ക്കും പണി കിട്ടിയിട്ടുമുണ്ട്. എന്നാലും ഫേസ്ബുക്ക് പേജുകളില്‍ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നത് ചില വിരുതന്‍മാര്‍ തുടര്‍ന്നു കൊണ്ടിരിക്കയാണ്. എന്നാല്‍ വെള്ളിത്തിരയിലെ ചില ആള്‍ക്കാരെ തൊട്ടുകളിച്ചാല്‍ പണികിട്ടും എന്നു അറിഞ്ഞോളൂ..
മോഹന്‍ലാല്‍..സല്‍മാന്‍ ഖാന്‍ എന്നിവരൊക്കെ ഇതിനു ഉദാഹരണമാണല്ലോ... അതുപോലെത്തന്നെ ഇവിടെ വേറൊരു താരം കൂടിയുണ്ട്. അത് മറ്റാരുമല്ല, മുടി അഴക് കൊണ്ട് വെള്ളിത്തിരയില്‍ വേറിട്ടു നില്‍ക്കുന്ന നമ്മുടെ പേള്‍ മാനിയെയാണ്. പേളി മാനിയെ കണ്ടാല്‍ തന്നെ അറിയാം, ആളൊരു തന്റേടിയാണെന്ന്. പേളിയെ കമന്റടിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും അഭിപ്രായങ്ങള്‍ക്കും നേരെ തെറി പറയാനും കളിയാക്കാനും മാത്രമായി ഇറങ്ങി തിരിക്കുന്ന സുഹൃത്തുക്കള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പണി എപ്പോള്‍ കിട്ടി എന്ന അവസ്ഥ വരും. പല താരങ്ങളും കണ്ടില്ലെന്നു നടിക്കും പോലെ പേളി എന്ന താരം ചെയ്യുമെന്ന് നിങ്ങള്‍ കരുതണ്ട. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ക്ക് കിടിലന്‍ മറുപടിയും കിട്ടും.
കഴിഞ്ഞ ദിവസം പേളിക്കെതിരെ കമന്റടിച്ച യുവാവിനെ പേളി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് അറിയാമോ. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പേളി ഇങ്ങനെ പറഞ്ഞു. നിങ്ങള്‍ എന്നെ വേദനിപ്പിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും. നിങ്ങള്‍ ഇനിയും എന്തുവേണമെങ്കിലും പറഞ്ഞോളൂ, നിങ്ങളെ പോലുള്ള ആളുകളാണ് എന്നെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്.
പേളിയുടെ പോസ്റ്റ് കണ്ട യുവാവ് പിന്നെ ഇതിനു ഒരു മറുപടിയൊന്നും പറയാന്‍ പോയില്ല. ഇനി മറുപടി കൊടുത്താല്‍ പേളി പ്രതികരിക്കുന്നത് എങ്ങനെയെന്ന് പറയാന്‍ പറ്റില്ല. താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും അശ്ലീല ചുവകള്‍ കലര്‍ത്തിയുള്ള വാക്കുകളും തൊടുത്തു വിടുന്ന സുഹൃത്തുക്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.


Click it and Unblock the Notifications











