»   » മകള്‍ തത്കാലം സിനിമയിലേയ്ക്കില്ല: ശ്രീദേവി

മകള്‍ തത്കാലം സിനിമയിലേയ്ക്കില്ല: ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam
Sridevi
നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയും അഭിനയരംഗത്തേയ്ക്ക് കടക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്നും സംസാരമുണ്ടായി.

ശ്രീദേവിയും ചിരഞ്ജീവിയും നായികാനായകന്‍മാരായി അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കും ജാന്‍വിയ്ക്ക് ക്ഷണം കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മകളെ അടുത്തൊന്നും സിനിമയില്‍ കാണാനാവില്ലെന്നാണ് ശ്രീദേവി പറയുന്നത്.

ജാന്‍വിയ്ക്ക് സിനിമാരംഗത്തേയ്ക്ക് കടന്നുവരാനനുള്ള പ്രായമായിട്ടില്ല. പാര്‍ട്ടികളില്‍ താന്‍ അവളെ ഒപ്പം കൂട്ടുന്നത് സിനിമയിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടല്ല. അങ്ങനെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ജാന്‍വി ഇപ്പോള്‍ പഠിക്കുകയാണ്. പഠനത്തില്‍ നിന്നും അവളുടെ ശ്രദ്ധ തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീദേവി പറഞ്ഞു.

English summary
Veteran actress Sridevi, who started her film career as a child artist at the age of four, says she does not want her daughter Jhanvi into movies at this age.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam