»   » അച്ഛന്റെ സ്വത്തുവേണ്ട, അച്ഛനെമതി

അച്ഛന്റെ സ്വത്തുവേണ്ട, അച്ഛനെമതി

Posted By:
Subscribe to Filmibeat Malayalam

അച്ഛന്‍ എന്റെ പേരിലോ അമ്മയുടെ പേരിലോ ഒരു പൈസ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. അച്ഛന് അപകടം സംഭവിക്കുന്നതുവരെ രാജകുമാരിയെ പോലെയായിരുന്നു താന്‍ ജീവിച്ചിരുന്നതെങ്കിലും അപകടത്തോടെ ജീവിതമാകെ താളംതെറ്റിയെന്ന്് ശ്രീലക്ഷ്മി തുറന്നു പറയുന്നു.

അച്ഛന്‍ എനിക്കും അമ്മ കലയ്ക്കും തിരുവനന്തപുരത്തു വീടുവച്ചുതന്നു. കാര്‍ വാങ്ങിതന്നു. ഞങ്ങളുടെ ചെലവെല്ലാം നോക്കി. എന്നാല്‍ ഞങ്ങളുടെ പേരില്‍ പൈസയൊന്നും നിക്ഷേപിച്ചിട്ടില്ല. അതേക്കുറിച്ച് അമ്മ പലപ്പോഴും പറയുമായിരുന്നു. എന്നാല്‍ മകള്‍ ചെറിയ കുഞ്ഞല്ലേ, അവള്‍ വളരട്ടെ, അവള്‍ക്കാവശ്യമുള്ളതില്‍ കൂടുതല്‍ സ്വത്ത് ഞാനവള്‍ക്കു നല്‍കും എന്നു പറഞ്ഞിരുന്നു.

sreelakshmi1sreekumar

എന്നാല്‍ അപകടത്തോടെ കാര്യങ്ങള്‍ താളംതെറ്റി. എന്നാലും അച്ഛന്റെ സ്വത്തിനായി നിയമപോരാട്ടത്തിനൊന്നുമില്ല. അച്ഛനെ കാണാനുള്ള അനുവാദം തന്നാല്‍ മാത്രം മതി. അച്ഛനെ കാണാതെ ജീവിക്കാന്‍ പറ്റില്ല. അതിനു വേണ്ടി നിയമപോരാട്ടം നടത്തും. സമൂഹത്തില്‍ നിന്നും ഒളിച്ചോടാന്‍ അച്ഛന്‍ തയാറായിരുന്നില്ല. ശ്രീലക്ഷ്മി എന്റെ മകളാണെന്നും കല ഭാര്യയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതിലാണ് അച്ഛനോടുള്ള ബഹുമാനം.

ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ അഭിനയിക്കാനിറങ്ങിയത്. ഒരു ഡസനോളം ചിത്രത്തില്‍ നായികയായി സെലക്ട് ചെയ്തിരുന്നു. എന്നാല്‍ എവിടെയൊക്കെയോ നിന്നു പാര വന്നു. അതോടെ പല സിനിമകളും മുടങ്ങി. ലെനിന്‍ സംവിധാനം ചെയ്യുന്ന ക്രാന്തിയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പലപ്പോഴും ഭീഷണിയുണ്ടാകാറുണ്ട്. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയവര്‍ തന്നെയുണ്ട്.

English summary
Dont want pappa’s wealth says jagathy’s daughter sreelakshmi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam