»   » രാഷ്ട്രീയത്തിലേക്കില്ലെന്ന് സല്‍മാന്‍ ഖാന്‍

രാഷ്ട്രീയത്തിലേക്കില്ലെന്ന് സല്‍മാന്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് പുതുമയല്ല. മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം ഈ പ്രവണത കാണാറുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയുടെ പ്രചാരകനാകുന്നു എന്ന് കരുതി താരങ്ങളുടെ മാര്‍ക്കറ്റ് ഇടിയാറൊന്നുമില്ല. അടുത്തിടെ രജനീകാന്തും മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ രാഷ്ട്രീയ നടനെന്ന പേര് മുന്‍ മന്ത്രി കെബി ഗണേഷിനുമുണ്ട്.

ഇതൊക്കെ അവിടെ നില്‍ക്കട്ടെ. പറഞ്ഞു വരുന്നത് ഒരു ബോളിവുഡ് താരത്തെ കുറിച്ചാണ്. ബോളിവുഡ് താരങ്ങളില്‍ സല്‍മാന്‍ ഖാന്‍ സാമൂഹ്യ സേവനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നു. ഇതിനായി സല്‍മാന്‍ ഖാന്റെ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷന്‍ എന്ന സംഘടന പ്രവര്‍ത്തിക്കുന്നതറിയാമല്ലോ. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന സജീവസാന്നിധ്യവുമാണ്.

Salman Khan

എന്നു കരുതി സല്‍മാന്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന് പലരും തെറ്റിദ്ധരിച്ചുകാണും. എന്നാല്‍ സല്‍മന് രാഷ്ട്രീയത്തില്‍ താത്പര്യമില്ലത്രെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടും രാഷ്ട്രീയമെന്നാല്‍ എനിക്ക് സാമൂഹിക പ്രവര്‍ത്തനം തന്നെയാണ്- സല്‍മാന്‍ പറയുന്നു.

English summary
Actor Salman Khan, who is actively involved in various social causes, says he will never join politics and would rather focus on some social issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam