ഡബിള്‍ ബാരലിന്റെ ടീസര്‍ എത്തി

By Mithra Nair

പ്രഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്ന മള്‍ട്ടിസ്റ്റാര്‍ കോമഡി ത്രില്ലര്‍ ഡബിള്‍ ബാരലിന്റെ ടീസര്‍ പുറത്തിറങ്ങി. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആര്യ, ആസിഫ് അലി, സണ്ണി വെയ്ന്‍, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, ഇഷ ഷെര്‍വാണി, വിജയ് ബാബു, അനില്‍ മുരളി, ചെമ്പന്‍ വിനോദ് ജോസ്, പാര്‍വതി എന്നിവരാണ് മറ്റു വേഷത്തിലെത്തുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം.

-double.jpg

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് കാമറ. പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ ഓഗസ്റ്റ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ റിലീസ് ചെയ്തുകഴിഞ്ഞാല്‍ തമിഴ്, തെലുങ്ക് എന്നിവയിലും ഡബിള്‍ ബാരല്‍ ഇതേപേരില്‍ പുറത്തിറങ്ങും.