ആന്റിക്രൈസ്റ്റിന് പിന്നാലെ ഇരട്ടക്കുഴലും പ്രശ്‌നത്തില്‍?

By Lakshmi

ആമേന്‍ എന്ന ചിത്രത്തിലൂടെ പേരെടുത്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയ്ക്ക് ഇത് നല്ലകാലമല്ലേ?. അല്ലെന്നാണ് സിനിമാലോകത്തെ സംസാരം. തുടര്‍ച്ചയായി സിനിമകള്‍ പൊളിഞ്ഞാല്‍, അല്ലെങ്കില്‍ പുതിയ പ്രൊജക്ടുകള്‍ യാഥാര്‍ത്ഥ്യമാകാതെ വന്നാല്‍ എല്ലാം എല്ലാവരും സംവിധായകന്റെ അല്ലെങ്കില്‍ നടന്മാരുടെ നടിമാരുടെയെല്ലാം സമയത്തെയാണ് കുറ്റം പറയാറുള്ളത്.

ഇപ്പോള്‍ ലിജോയും ഇത്തരമൊരു മോശം സമയത്തിലൂടെയാണോ കടന്നുപോകുന്നതെന്നാണോയെന്നാണ് എല്ലാവരും ചോദിയ്ക്കുന്നത്. നേരത്തേ ലിജോ, പ്രഖ്യാപിച്ച ആന്റി ക്രൈസ്റ്റ് എന്ന ചിത്രം നിര്‍മ്മാണച്ചെലവ് കൂടിയതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഈ പ്രൊജക്ട് മാറ്റിവച്ചു.

Lijo Jose Pellissery


പിന്നീട് ലിജോ പ്രഖ്യാപിച്ച ചിത്രമാണ് ഇരട്ടക്കുഴല്‍. പൃഥ്വിരാജ് ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ലിജോ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തിവിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഈ ചിത്രവും വേണ്ടെന്നുവച്ചുവെന്നാണ്. ഈ ചിത്രത്തിനും ബഡ്ജറ്റാണ് പ്രശ്‌നമായിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.

ലിജോ നിര്‍മ്മാതാവിനോട് ചിത്രത്തിന് 10കോടി രൂപ ചെലവു വരുമെന്ന് പറഞ്ഞതോടെ നിര്‍മ്മാതാവ് പിന്മാറുകയായിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്നുവെന്ന ഒറ്റക്കാരണത്താലാണ് നിര്‍മ്മാതാവ് ഇരട്ടക്കുഴല്‍ നിര്‍മ്മിക്കാന്‍ തയ്യാറായതെന്നും പക്ഷേ പത്തുകോടി ബഡ്ജറ്റ് എന്ന് കേട്ടതോടെ പടം ചെയ്യാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാവ് നിലപാടെടുക്കുകയാണെന്നും അറിയുന്നു. ഈ ചിത്രത്തിന് പ്രതീക്ഷിയ്ക്കുന്നത്ര സാറ്റലൈറ്റ് തുക കിട്ടില്ലെന്നുള്ള അറിവും നിര്‍മ്മാതാവിനെ പിന്നോട്ടുവലിച്ചുവെന്ന് കേള്‍ക്കുന്നു.

ഈ വാര്‍ത്തകളോട് ലിജോ ജോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവേ പല സംവിധായകരും പറഞ്ഞ ബജറ്റിലും സമയത്തിനുള്ളിലും സിനിമ പൂര്‍ത്തിയാക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരട്ടക്കുഴലുമായി ബന്ധപ്പെട്ട പ്രശ്‌നത്തോടെ ഈ പരാതിയ്ക്ക് ശക്തികൂടിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X