ഗോവയുടെ പശ്ചാത്തലത്തില്‍ ഡബിള്‍ ബാരല്‍
മലയാളത്തില്‍ പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്ന ബഹുതാരചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് പുതിയതായി എത്തുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഡബിള്‍ ബാരല്‍ അഥവാ ഇരട്ടക്കുഴല്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫലി, സണ്ണി വെയ്ന്‍, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി തുടങ്ങി മലയാളത്തിലെ പ്രധാന യുവതാരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എല്ലാ താരങ്ങള്‍ക്കും ചിത്രത്തില്‍ ഒരേ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഓരോരുത്തരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും കൃത്യമായ വ്യക്തിത്വമുണ്ട്. ഇവരെല്ലാം അവതരിപ്പിക്കുന്ന കഥാപത്രങ്ങള്‍ക്ക് ചുറ്റിലുമായി നടക്കുന്ന മനോഹരമായ ഒരു കഥ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുകയാണ് താനെന്ന് ലിജോ പറയുന്നു.

ചിത്രത്തിന്റെ ബഹുഭൂരിഭാഗങ്ങളും ഗോവിയിലായിരിക്കും ചിത്രീകരിക്കുകയെന്നും സംവിധായകന്‍ പറയുന്നു. ഗോവന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്ന കഥയാണ് ഡബിള്‍ ബാരലിന്റേത്.
എല്ലാ താരങ്ങളുടെ പുത്തന്‍ ഗെറ്റപ്പിലാണ് കഥാപാത്രങ്ങളായി എത്തുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ജൂലൈ ഇരുപതിന് ഡബിള്‍ ബാരലിന്റെ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications