ബാംഗ്ലൂര്‍ ഡെയിസിനെ വെല്ലുമോ ഇരട്ടക്കുഴല്‍??

By Aswathi

യൂത്ത് ഐക്കണ്‍ താരങ്ങള്‍ ഒന്നിച്ചെത്തിയ ഒരു ചെറിയ വലിയ സിനിമയായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്'. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, പാര്‍വ്വതി, നിത്യ മേനോന്‍ തുടങ്ങി ഒരു വലിയ യങ് താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അത് തന്നെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ വിജയവും. യങ് സ്റ്റാറുകള്‍ അണി നിരന്നപ്പോള്‍ കേരളത്തിലെ യങ്‌സ്‌റ്റേഴ്‌സ് ചിത്രം ഏറ്റ് പിടിച്ചു.

ഇപ്പോഴിതാ ബാംഗ്ലൂര്‍ ഡെയിസിനെ വെല്ലാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഡബള്‍ ബാരല്‍' അഥവാ 'ഇരട്ടക്കുഴല്‍' വരുന്നു. പൃഥ്വിരാജ്, ആസിഫ് അലി, സണ്ണി വെയിന്‍, ഇന്ദ്രജിത്ത്, തമിഴ് നടന്‍ ആര്യ, വിജയ് ബാബു അനില്‍ മുരളി, ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, ആര്‍ജെ പാര്‍വ്വതി, രചന നാരായണന്‍കുട്ടി, ഷെറിന്‍ വര്‍ഗീസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഡബ്ള്‍ ബാരലില്‍ അണി നിരക്കുന്നു.

double-barrel

അഞ്ജലി മേനോന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മാണ ചിലവിനെ കടത്തിവെട്ടുന്ന ബഡ്ജറ്റാണ് ചിത്രത്തിനെന്ന് കേള്‍ക്കുന്നു. എട്ടു കോടി രൂപ ബജറ്റ് നിശ്ചയിച്ചിരുന്നെങ്കിലും ചിത്രം തീരുമ്പോഴേക്കും പത്ത് കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമയും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവയില്‍ ചിത്രീകരണം അരംഭിയ്ക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകൡലെത്തും.

'ആമേനി'ന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഇരട്ടക്കുഴല്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട പ്രരമേയമായതിനാലാണ് ചിത്രത്തിന് ഇരട്ടക്കുഴല്‍ അഥവാ ഡബ്ള്‍ ബാരല്‍ എന്ന് പേര് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ആമേന്‍, മോസായിലെ കുതിരമൂനുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുകനാണ് ഡബ്ള്‍ ബാരലിന്റെ ഛായാഗ്രഹകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X