ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍ ,കാണാം
മൈ നെയിം ഈസ് ലൈല, നിന്റെ പേരെന്താണ്? ഞാന്‍ മജ്‌നു, ലൈല ഇല്ലെങ്കില്‍ മജ്‌നു ഇല്ല, മജ്‌നു ഇല്ലെങ്കില്‍ ലൈല ഇല്ല. അതാണ് ഡബിള്‍ ബാരല്‍. ചിരിയുടെ മാല പടക്കം പൊട്ടിക്കാന്‍ ഡബിള്‍ ബാരല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍
ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, തമിഴ് നടന്‍ ആര്യ,ഇന്ദ്രജിത്ത്,ആസിഫ് അലി,സണ്ണി വെയിന്‍, ചെമ്പന്‍ വിനോദ്, വിജയ് ബാബു എന്നിവരെ കഥപാത്രങ്ങളായി ഒരുക്കുന്ന ഡബിള്‍ ബാരല്‍ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം കൂടിയാണ്.

ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍
മലയാളത്തിലെ ആദ്യത്തെ ഗ്യാങ്സ്റ്റാര്‍ സപൂഫ് സിനിമയായിരിക്കും ഡബിള്‍ ബാരല്‍. അടിയല്ല വെടി മാത്രം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍
ലിജോ ജോസ് പെല്ലിശേരിയുടെ സ്ഥിരം സംഗീത സംവിധായകനായ പ്രശാന്ത് പിള്ളയാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്.

ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍
കൊച്ചിയിലും ഗോവയിലുമായിരുന്നു ഡബിള്‍ ബാരല്‍ ചിത്രീകരിച്ചത്. ആദ്യമായി റെഡ് ഡ്രാഗണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഡബിള്‍ ബാരലിന്റെ കിടിലന്‍ ട്രെയിലര്‍
ഡബിള്‍ ബാരലിന്റെ അടിപോളി ട്രെയിലര്‍ കാണുക.


Click it and Unblock the Notifications











