»   »  ഡബിള്‍ ബാരല്‍ വിദേശികളെ ഞെട്ടിക്കുന്നു; അവര്‍ പറയുന്നത് കേള്‍ക്കൂ...

ഡബിള്‍ ബാരല്‍ വിദേശികളെ ഞെട്ടിക്കുന്നു; അവര്‍ പറയുന്നത് കേള്‍ക്കൂ...

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായിട്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. എന്നാല്‍ ചിലര്‍ക്കൊന്നും ചിത്രത്തിന്റെ അവതരണ രീതി അത്ര പിടിച്ചിട്ടില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്.

എന്നാല്‍ ഹോളിവുഡ് സ്‌റ്റൈലില്‍ ഒരുക്കിയ ഡബിള്‍ ബാരല്‍ എന്ന ചിത്രം വിദേശികളെ പോലും ഞെട്ടിയിക്കുന്നു എന്നതാണ് സത്യം. ചിത്രത്തിന്റെ പേരും സിനിമ ട്രീറ്റ് ചെയ്ത രീതിയുമാണ് ഇവരെ ആകര്‍ഷിക്കുന്നത്.


double-barrel

ഹോളിവുഡ് ചിത്രങ്ങളല്ലാതെ, പുറത്തുള്ള ഭാഷ ചിത്രങ്ങളെ വിലയിരുത്തുന്ന യൂട്യൂബ് അക്കൗണ്ടാണ് പിഷ് എന്റര്‍ടൈന്‍മെന്റ്. ബ്രിട്ടീഷ് സ്വദേശികളായ രണ്ട് യുവാക്കളാണ് നിരൂപകര്‍. ബോളിവുഡ് ചിത്രങ്ങളെ വിലയിരുത്താറുള്ള ഇവര്‍ ഈ അടുത്ത കാലത്താണ് ദക്ഷണേന്ത്യന്‍ ചിത്രങ്ങളെയും വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നത്. ട്രെയിലര്‍ കണ്ടാണ് സിനിമയെ വിലയിരുത്തുന്നത്.


അത്തരത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ വിലയിരുത്തുന്നതിനായി ഇവര്‍ ആദ്യമായി തിരഞ്ഞെടുത്ത മലയാള സിനിമയാണ് ഡബിള്‍ ബാരല്‍. കേരളത്തിലെ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വളരെ ആസ്വദിച്ച് കൗതുകത്തോടെയാണ് ഇവര്‍ കണ്ടിരിക്കുന്നത്. ഇവര്‍ക്കെന്താണ് സിനിമയെ കുറിച്ച് പറയാനുള്ളതെന്ന് കേള്‍ക്കാം, വീഡിയോ കാണൂ...


English summary
Double Barrel trailer reaction by pesh entertainment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam