ടമാര്‍ പടാര്‍ ജയിക്കണം, ഹോംലി മീല്‍സും ജയിക്കണം
03-201-2014, വെള്ളി ഇന്ന് കേരളത്തില്‍ ടാക്കീസുകളില്‍ രണ്ട് ചിത്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന 'ടമാര്‍ പടാറും' അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ഹോലി മീല്‍സും'. ഈ രണ്ട് ചിത്രങ്ങളില്‍ ഏതെങ്കിലുമൊന്ന് വിജയിച്ചാല്‍ സന്തോഷവും രണ്ട് വിജയ്ച്ചാല്‍ ഡബ്ള്‍ സന്തോഷവും നല്‍കുന്നത് സൃന്ദ അഷബിന് മാത്രമാണ്.
'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ എത്തി, '1983' ലെ സുശീല എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സൃന്ദ അഷബിന്റെ ഇന്നത്തെ പ്രാര്‍ത്ഥനയില്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടാവും.

നാവാഗതരുടെ കൂട്ടായ്മയില്‍ ഇറങ്ങുന്ന ഹോലി മീല്‍സില്‍ പ്രധാന കഥാപാത്രമായാണ് സൃന്ദ അഷബ് എത്തുന്നത്. എല്‍ജെ ഫിലീസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ഹോലി മീല്‍സ്.
ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ടമാര്‍ പഠാറില്‍ പൃഥ്വിരാജിന്റെ നായികയായാണ് സൃന്ദ എത്തുന്നത്. 1983ലെ സുശീലയെ പോലെ വത്സമ്മ എന്ന കഥാപാത്രത്തെയാണ് സൃന്ദ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











