»   » ഡബിള്‍ ട്രീറ്റ്, ഓണത്തിന് നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്നത് സംഭവിക്കും!! എന്തായിരിക്കും അത്!!

ഡബിള്‍ ട്രീറ്റ്, ഓണത്തിന് നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്നത് സംഭവിക്കും!! എന്തായിരിക്കും അത്!!

By: സാൻവിയ
Subscribe to Filmibeat Malayalam

കഴിഞ്ഞ ഏപ്രിലിലാണ് നിവിന്‍ പോളിയുടെ സഖാവ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ സഖാവിന് ശേഷം തിയേറ്ററില്‍ എത്തുന്ന നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. അതേസമയം ആരാധകര്‍ക്ക് ഡബിള്‍ സര്‍പ്രൈസായി നിവിന്‍ പോളിയുടെ മറ്റൊരു ചിത്രവും ഒാണം റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ആദ്യ തമിഴ് ചിത്രം

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആദ്യ തമിഴ് ചിത്രമായ റിച്ചി തിയേറ്ററുകളില്‍ എത്തുന്നത് ഓണം സീസണിലാണെന്നാണ് അറിയുന്നത്. സംവിധായകന്‍ ഗൗതം രാമചന്ദ്രനുമായുള്ള അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

പ്രഖ്യാപനം നടന്നിട്ടില്ല

അതേസമയം രണ്ടു ചിത്രങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. മെയ് അല്ലെങ്കില്‍ ജൂണില്‍ തമിഴ് ചിത്രമായ റിച്ചി തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി.

റിച്ചി-ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഓണം സീസണില്‍ റിലീസിനെത്തുന്ന റിച്ചിയില്‍ നിവിന്‍ പോളി ഒരു മാസ് അവതാറിലാണ് എത്തുന്നത്. പ്രേമം ഫെയിം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയിനറാകും.

ബോക്‌സോഫീസ് പ്രകടനം

രണ്ടു ചിത്രങ്ങളും ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിലെ നായികമാര്‍.

English summary
A Double Treat For Nivin Pauly Fans During The Onam Season?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam