ജഗതിയും കല്പനയും ഡബിള്‍ റോളില്‍
ജഗതിയും കല്പനയും ഡബിള്‍ റോളില്‍
സപ്തംബര്‍ 21, 2000
ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയും കല്പനയും ഡബിള്‍ റോളുകളില്‍ അഭിനയിക്കുന്നു. മിസ്റര്‍ ബട്ലേഴ്സിനു ശേഷമാണ് ശശിശങ്കര്‍ ഈ മുഴു നീള ഹാസ്യ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ നാദിര്‍ഷാ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റില്‍ നാദിര്‍ഷാ തന്നെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സരിഗമപ എന്ന സംഗീത പരിപാടിയിലെ ഗായകനായിട്ടാണ് നാദിര്‍ഷ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മിമിക്രി കാസറ്റു രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തോമസ് തോപ്പില്‍ക്കുടിയും കോട്ടയും സോമരാജുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സുര്യദേവ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications