മറിയം മുക്ക് കാണാം മൊബൈല്‍ ആപ്പിലൂടെ

സിനിമയ്ക്കും മൊബൈല്‍ ആപ്പോ. അതെ, ന്യൂ ജെന്‍ സൂപ്പര്‍ ഹീറോ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ മറിയം മുക്കാണ് സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി മറിയംമുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

മറിയം മുക്കിലെ പാട്ടുകളും വീഡിയോ ദൃശ്യങ്ങളുമാണ് മൊബൈല്‍ ആപ്പില്‍ ലഭ്യമാകുക. Muzic247 ആണ് മറിയം മുക്കിന് വേണ്ടി ആപ്പ് നിര്‍മിച്ച് പുറത്തിറക്കിയത്. സനിമയുടെ ഒഫീഷ്യല്‍ മ്യൂസിക് ലേബലാണ് Muzi-c247. നാളെ (23 ജനുവരി വെളളിയാഴ്ച) യാണ് മറിയം മുക്ക് തീയറ്ററുകളിലെത്തുന്നത്.

mariyamukk-app

പടം ഇറങ്ങിയില്ലെങ്കിലും മറിയം മുക്കിലെ പാട്ടുകള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. നാല് പാട്ടുകളാണ് മറിയം മുക്കിലുള്ളത്. വിദ്യാസാഗറാണ് പാട്ടുകള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ഓണ്‍ ഡിമാന്‍ഡ് ആയി പാട്ടുകേള്‍ക്കുന്നതിനൊപ്പം മറിയം മുക്ക് വാള്‍പേപ്പറുകളും ഡൗണ്‍ലോഡ് ചെയ്യാം.

ഇതെല്ലാം പോകട്ടെ, സിനിമ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിലും ഈ ആപ്പ് മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. MMAPP എന്ന് 56060 ലേക്ക് എസ് എം എസ് അയച്ചാല്‍ ആപ്പ് സ്വന്തമാക്കാം. http://bit.ly/1BEEXb1 നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

-sana-althaf

ഫഹദ് ഫാസിലിനൊപ്പം സന അല്‍ത്താഫ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, ജോയി മാത്യു, ദേവി അജിത്ത് തുടങ്ങിയവരും മറിയം മുക്കില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജെയിംസ് ആല്‍ബര്‍ട്ടാണ് സംവിധാനം. സാം ബിഗ് മൂവീസിന്റെ ബാനറില്‍ എകെ സബീറാണ് നിര്‍മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X