»   » സ്വര്‍ഗത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹം, രാജകുമാരി!!! ദുല്‍ഖറിന്റെ ആ സന്തോഷത്തിന് പുതിയ പേര്!!!

സ്വര്‍ഗത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹം, രാജകുമാരി!!! ദുല്‍ഖറിന്റെ ആ സന്തോഷത്തിന് പുതിയ പേര്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ദുല്‍ഖറിനും അവരുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മാസമായിരുന്നു മെയ്. മറ്റൊന്നുമല്ല പ്രേക്ഷകരുടെ മെഗാസ്റ്റാര്‍ മുത്തച്ഛനായി, കുഞ്ഞിക്ക അച്ഛനും. 

നരസിംഹത്തെ പിന്തള്ളും, റെക്കോര്‍ഡുകള്‍ തകരും??? ഏട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടും!!!

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

ദുല്‍ഖറിന്റെ മകളേക്കുറിച്ച് കേള്‍ക്കാനാണ് ആരാധാകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ കുഞ്ഞിന്റെ പേര് പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

സ്വര്‍ഗത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹം എന്നാണ് മകളുണ്ടായപ്പോള്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ആ അനുഗ്രഹത്തിന് മറിയം അമീറ സല്‍മാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ദുല്‍ഖറിന്റെ മകളുടെ വിവരങ്ങള്‍ അറിയാന്‍ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രെയ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞിന്റെ പേര് വിവരം പുറത്ത് വന്നത്. നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കാര്‍ഡിലാണ് കുഞ്ഞിന്റെ പേര് കാണുന്നത്. എന്നാല്‍ കുഞ്ഞിന്റെ പേരിനേക്കുറിച്ച് ദുല്‍ഖറിന്റെ വക ഔദ്യോഗിക പോസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

ജീവിതത്തിലെ മറക്കാനാവാത്ത ദിവസം, മെയ് അഞ്ചിനെ ദുല്‍ഖര്‍ വിശേഷിപ്പച്ചത്. കാരണം അന്നായിരുന്നു ദുല്‍ഖറിനും അമാലിനും കൂട്ടായി മറിയം എത്തിയത്. തന്റെ വളരെ കാലത്തെ ആഗ്രഹം സഫലീകരിച്ചെന്നും തനിക്കൊരു രാജകുമാരിയെ ലഭിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

മെയ് അഞ്ചിന് ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു അമാല്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അന്ന് ദുല്‍ഖര്‍ സല്‍മാനേയും മമ്മൂട്ടിയേയും കൂടാതെ സുല്‍ഫത്ത്, നസ്രിയ, വിക്ര പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

2011ല്‍ ഡിസംബറിലായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും വിവാഹം. വിവാഹം കഴിഞ്ഞ് മുന്ന് മാസത്തിന് ശേഷമാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോ റിലീസ് ചെയ്യുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന ആമാലിന്റെ യഥാര്‍ത്ഥ പേര് സുഫിയ എന്നാണ്.

ദുല്‍ഖറിന്റെ മകളുടെ പേര് വെളിപ്പെടുത്തുന്ന രേഷ്മ ഗ്രെയ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Dulquer Salman's daughter name exclusively disclosed through facebook. In a post makeup artist Reshma Grace disclose that name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam