»   » ക്യാമറയ്ക്ക് മുന്നിലെ ഡിക്യുവിനെ നിയന്ത്രിക്കാന്‍ പിന്നില്‍ സൗബിന്‍, പറവയുമായി ഇരുവരും എത്തുന്നു

ക്യാമറയ്ക്ക് മുന്നിലെ ഡിക്യുവിനെ നിയന്ത്രിക്കാന്‍ പിന്നില്‍ സൗബിന്‍, പറവയുമായി ഇരുവരും എത്തുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധാന മോഹവുമായി സിനിമയിലെത്തിയ മട്ടാഞ്ചേരിക്കാരന്റെ നിയോഗം അഭിനേതാവാനായിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ കഥാപാത്രത്തെ തന്‍മയത്തത്തോടെ അവതരിപ്പിക്കുമ്പോഴും സംവിധാന മോഹം കൊണ്ടുനടന്നിരുന്നു ഈ ചെറുപ്പക്കാരന്‍.

യുവതാരങ്ങളില്‍ ആര്‍ക്കൊപ്പം സൗബിന്‍ അഭിനയിച്ചാലും മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാന്‍ കഴിയാറുണ്ട്. പ്രേമത്തിലെ പിടി മാഷും, മഹേഷിന്റെ കൂട്ടുകാരനുമായി തകര്‍ത്തഭിനയിക്കാന്‍ സൗബിന് കഴിഞ്ഞു.

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്

സൗബിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ചുതുടങ്ങും. കിട്ടുന്ന കഥാപാത്രത്തെ അത്രയധികം മനോഹരമാക്കാന്‍ ഈ ചെറുപ്പക്കാരന് അത്രയ്ക്ക് കഴിവുണ്ട്.

ചെയ്ത കഥാപാത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്

കുറഞ്ഞ സീനിലാണെങ്കില്‍പ്പോലും ചെയ്യുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കൃത്യമായി ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. കലിയില്‍ മസില്‍ പിടിച്ചു നടക്കുന്ന ഡിക്യുവിനെ ചൊറിയുന്ന സൗബിനെയും മഹേഷിന്റെ കൂടെ നടക്കുന്നതും പ്രേമത്തിലെ പിടി മാഷെയൊന്നും പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല.

ദുല്‍ഖര്‍ പറവ സെറ്റിലേക്ക്

അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി തിരികെയെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫെബ്രുവരി ഒന്നിന് പറവയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സൗബിന്റെ സ്വന്തം തിരക്കഥ

സൗബിനും സുഹൃത്തായ മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഷെയ്ന്‍ നിഗം, സൃന്റ, അര്‍ജുന്‍ ഹരിശ്രീ അശോകന്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English summary
We had told you that Dulquer Salmaan will be doing a cameo in Soubin Shahir's directorial debut, Parava and he will be acting as a Fort Kochi guy in the film. Latest reports are that the actor will be joining the sets on February 1. He is now in Chennai after winding up the shoot of Amal Neerad's movie. "DQ just returned from the shoots and will be coming to Kochi to join Soubin's project on February 1. He will have nearly twenty to twenty five days of shoot for the film," says a source.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam