twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ വിമര്‍ശിച്ച് ഡോക്ടര്‍ ബിജു

    By Aswathi
    |

    ദേശീയ പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് തലയ്ക്ക് കനമായിരിക്കും എന്ന് പണ്ടേ ആരോ പറഞ്ഞിട്ടുണ്ട്. സംഗതി സത്യമോ മിഥ്യയോ. മലയാളത്തില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് എപ്പോഴും സൂപ്പര്‍സ്റ്റാറുകളെ വിമര്‍ശിക്കാനാണ് ഉത്സാഹം.

    ഇവിടെ പുരസ്‌കാര ജേതാവല്ല, ഒരു നടനെ മികച്ച നടനാക്കിയ സംവിധായകനാണ് തലക്കനം. വാക്കുകള്‍ ഫേസ്ബുക്ക് ജീവികളുടേതാണ്. സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ 'പേരറിയാത്തവര്‍' എന്ന ചിത്രം സംവിധാനം ചെയ്ത ഡോക്ടര്‍ ബിജുവിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

    dr-bijukumar

    സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചു കൊണ്ടാണ് ഡോക്ടര്‍ ബിജു രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. പേരെടുത്ത് പരഞ്ഞില്ലെങ്കിലും കുത്തിയത് മോഹന്‍ലാലിനെയാണെന്ന് പോസ്റ്റ് വായിക്കുന്നവര്‍ക്ക് മനസ്സിലാകും.

    ഏറ്റവും അടുത്ത സുഹൃത്ത് ജഗന്‍നാഥന്‍, ജഗന്‍നാഥന്‍ എന്ന് തൊണ്ടപൊട്ടിവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ ഒടുവില്‍ തമ്പുരാന്‍ എന്ന് എന്ന് നീട്ടിവിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞുനോക്കുന്നതായി അഭിനയിക്കുന്ന ഒരു താരത്തില്‍ നിന്നും ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന പ്രയോഗം വരുന്നതില്‍ അതിശയിക്കാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

    അഞ്ഞൂറില്‍ പരം ആളുകള്‍ പോസ്റ്റിന് താഴെ ലൈക്ക് കൊടുക്കുകയും 77 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്‌തെങ്കിലും ഡോക്ടര്‍ ബിജുവിനുള്ള മറുപടി കമന്റായി താഴേ മോഹന്‍ലാല്‍ ഫാന്‍സ് ചാര്‍ത്തിയിട്ടുണ്ട്.

    പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താനൊരു സൂപ്പര്‍സ്റ്റാറിനെ ക്ഷണിച്ചെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ലെന്നും സുരാജിന് പുരസ്തകാരം ലഭിച്ചപ്പോള്‍ ബിജു പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാറുകളോട് അന്നേ ബിജുവിന് കലിപ്പാണെന്ന് വേണം അനുമാനിക്കാന്‍

    English summary
    Dr Biju, the National Award winning director, stated his deep disappointment over a dialogue said by Mohanlal, in the recently released movie Peruchazhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X