TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലാലിന് സിനിമ കള്ള് കച്ചവടം;ഡോ ബിജു
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംവിധായകന്‍ ഡോ ബിജു തൊടുത്തുവിട്ട വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയെ ലാലിനെതിരെ ബിജു കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലാലിന് സിനിമ എന്നാല്‍ കള്ള കച്ചവടമാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ ബിജു പറഞ്ഞു
സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ലാല്‍ ഡോ ബിജുവിനെപ്പറ്റി നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജുവിന്‍റെ പ്രതികരണം അതിരൂക്ഷ വിമര്‍ശനമായിരുന്നു. സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എത്തിയ ആളാണ് ലാല്‍ എന്നാല്‍ സിനിമയിലെ സംസ്‌ക്കാരത്തെ തിരിച്ചറിയാന്‍ ലാലിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പരോക്ഷമായി ആക്ഷേപിയ്ക്കുന്നു.സിനിമാ സംസക്കാരം ഇല്ലാത്ത ആളുകളുടെ പ്രസ്താവനകള്‍ അവഗണിയ്കണം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയ്‌ക്കെതിരെയും ഡോക്ടര്‍ ബിജു വിമര്‍ശനം ഉന്നയിച്ചു. മുഖ്യധാര സംവിധായകരെ ഒഴിവാക്കി ഭാഗ്യരാജിനെയും ഭാരതിരാജയെപ്പോലുള്ളവരെയുമാണ് ജൂറി അംഗങ്ങള്‍ ആക്കുന്നത്. ത്സുരാജ് മികച്ച നടനാണെന്ന് തനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സുരാജിന് സാധാരണക്കാരന്റെ മുഖമാണ്. അതിനാലാണ് പേരറിയാത്തവര്‍ എന്ന തന്റെ ചിത്രത്തില്‍ സാധാരണക്കാരനായ തൂപ്പുകാരന്റെ വേഷം ചെയ്യുന്നതിന് സുരാജിനെ തന്നെ ക്ഷണിച്ചതെന്നും ബിജു കൂട്ടിച്ചേർത്തു