twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ രംഗത്തുളളത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്ന സംഘടനകള്‍! തുറന്നടിച്ച് ഡോ.ബിജു

    By Midhun
    |

    അമ്മയിലേക്ക് ദീലിപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇന്നെലെയായിരുന്നു നാല് നടിമാരുടെ രാജി പ്രഖ്യാപനം ഉണ്ടായിരുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, ഭാവന,രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ഇന്നലെ രാജിവെച്ചിരുന്നത്. രാജിവെക്കാനുണ്ടായ കാരണം വ്യക്തമായി പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.

    കൂടുതല്‍ പേര്‍ രാജിവെക്കും! ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല: രമ്യാ നമ്പീശന്‍ കൂടുതല്‍ പേര്‍ രാജിവെക്കും! ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല: രമ്യാ നമ്പീശന്‍

    അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളോടുളള നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുളളവര്‍ പ്രതികരിച്ചിരുന്നത്. നടിമാരുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകളെ പറ്റി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സംവിധായകനായ ഡോ.ബിജു. സിനിമാ വ്യവസായ രംഗത്ത് നിലവിലുളളത് ജനാധിപത്യപരമല്ലാത്ത, വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊളളുന്ന സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടാത്ത പ്രസ്ഥാനങ്ങളാണെന്നാണ് ഡോ ബിജു ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

    സിനിമാ സംഘടനകളെക്കുറിച്ച് ഡോ.ബിജു

    സിനിമാ സംഘടനകളെക്കുറിച്ച് ഡോ.ബിജു

    മുന്‍പ് പലതവണ എഴുതിയിട്ടുള്ളതാണ്.എങ്കിലും ഒന്നുകൂടി ചൂണ്ടിക്കാണിക്കുന്നു. സിനിമാ വ്യവസായ രംഗത്ത് നിലവിലുള്ള ഏതാണ്ട് എല്ലാ സംഘടനകളും ജനാധിപത്യപരമല്ലാതെ, വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയോ സാംസ്‌കാരികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍ ആണ്. വിലക്കുക, ബഹിഷ്‌കരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആണ് അവിടെ മിക്കവാറും നടക്കുന്നത്. കേരളത്തില്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തൊട്ട് അമ്മ, ഫെഫ്ക , ഫിലിം ചേംബര്‍ വരെ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അംഗത്വം എടുക്കണം എന്ന അലിഖിത നിയമം തന്നെയുണ്ട്.

    ഫിലിം ചേംബര്‍

    ഫിലിം ചേംബര്‍

    മലയാള സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തുന്നത് ഫിലിം ചേംബര്‍ ആണ്. അവിടെ രജിസ്ട്രേഷന്‍ ചെയ്യണമെങ്കില്‍ സാമാന്യം നല്ല തുക ഫീസ് ആയി നല്‍കണം. മാത്രവുമല്ല മറ്റ് അനുബന്ധ സംഘടനകളില്‍ ഭീമമായ തുക നല്‍കി അംഗത്വം എടുത്താല്‍ മാത്രമേ സിനിമ രെജിസ്റ്റര്‍ ചെയ്യാന്‍ ഫിലിം ചേംബര്‍ അനുവദിക്കൂ. അല്ലാത്ത സിനിമകളെ സെന്‍സര്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തിയറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കാതിരിക്കുക എന്ന കലാപരിപാടികള്‍ നടത്താറുമുണ്ട്..എന്തുകൊണ്ട് സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല.

    സിനിമാ രജിസ്‌ട്രേഷന്‍

    സിനിമാ രജിസ്‌ട്രേഷന്‍

    സിനിമാ രജിസ്ട്രേഷന്‍ പോലെയുള്ള കാര്യങ്ങള്‍ തന്നിഷ്ടം പോലെ നടത്താന്‍ ഒരു സ്വകാര്യ സംഘടനയെ ഇനിയും അനുവദിക്കേണ്ടതുണ്ടോ. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു സിനിമാ ഫെസിലിറ്റേഷന്‍ സ്ഥാപനം ഉണ്ടായത് കേരളത്തിലാണ് , കെ എസ് എഫ് ഡി സി, ഇന്ത്യയില്‍ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി ഉണ്ടായത് കേരളത്തിലാണ്... സിനിമയിലെ സ്വകാര്യ സംഘടനകളുടെ മാഫിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മുന്‍കൈ എടുക്കേണ്ട ഒരു സംസ്ഥാനവും കേരളം ആണ്.

    സിനിമയിലെ മാഫിയകള്‍

    സിനിമയിലെ മാഫിയകള്‍

    സിനിമയുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങള്‍ എന്ത്‌കൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. കെ എസ് എഫ് ഡി സി യോ ചലച്ചിത്ര അക്കാദമിയോ ഇത് അടിയന്തിരമായി ഏറ്റെടുക്കണം. അതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണം..അതിനുള്ള ആര്‍ജ്ജവം ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണം.......#Freecinemafrommafia#

    ഡോ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

    ഡോ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

    ദിലീപിന് പുറത്താക്കിയത് പൃഥ്വി? നേരിട്ട് പറയാതെ ചെയ്യുന്നതല്ല ഹീറോയിസമെന്ന് സംവിധായകന്‍!ദിലീപിന് പുറത്താക്കിയത് പൃഥ്വി? നേരിട്ട് പറയാതെ ചെയ്യുന്നതല്ല ഹീറോയിസമെന്ന് സംവിധായകന്‍!

    English summary
    dr.biju criticized cinema associations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X