മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും: ഡോ. ബിജു
പെരുച്ചാഴി എന്ന ചിത്രത്തില്‍ ആദിവാസി സമുദായത്തെ അവഹേളിക്കുന്ന തരത്തില്‍ ഡയലോഗുകള്‍ പറഞ്ഞതിന് മോഹന്‍ലാലിനെതിരെ സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ചര്‍ച്ചയായിരുന്നു. സിനിമയ്ക്കത്തുള്ള ജോയ് മാത്യു അടക്കമുള്ള ആളുകളും ഫേസ്ബുക്ക് ജീവികളും ബിജുവിനെ കടന്നാക്രമിച്ചെങ്കിലും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
ഫാന്‍സിന്റെ ഉമ്മാക്കി കാണിച്ച് എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നായിരുന്നു ഡോക്ടര്‍ ബിജുവിന്റെ പ്രതികരണം. ഇത്തരമൊരു ഡയലോഡ് മമ്മൂട്ടിയുടെ സിനിമയിലായിരുന്നെങ്കിലും താന്‍ പ്രതികരിക്കുമെന്ന് ബിജു പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും
എഫ്ബിയിലെ തന്റെ പരമാര്‍ശം മോഹന്‍ലാലിനെ മാത്രം ഉദ്ദേശിച്ചല്ലെന്നും ആദിവാസി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ക്കെതിരെയാണെന്ന് ഡോക്ടര്‍ ബിജു പറയുന്നു.

മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും
മോഹന്‍ലാലിന്റെ സിനിമയിലെ ഡയലോഗ് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും
'പെരുച്ചാഴി' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന ഡയലോഗാണ് ഡോക്ടര്‍ ബിജുവിന് പിടിക്കാത്തത്. ഇതിനെതിരെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതിയത്.

മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും
രാജ്യം ഉന്നതമായ അംഗീകാരം നല്‍കി ആദരിക്കപ്പെട്ട നടന്മാര്‍ക്ക് ഇത്തരം ഡയലോഗുകള്‍ ഒഴിവാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയുണ്ട്. വലിയ താരങ്ങളാകുമ്പോള്‍ അതിന് കഴിയുകയും ചെയ്യുമെന്നാണ് ബിജു പറയുന്നത്.

മമ്മൂട്ടിയുടെ സിനിമയാണെങ്കിലും പ്രതികരിക്കും
തന്റെ പരമാര്‍ശം മൂലം ഇനിയെങ്കിലും അത്തരം പരമാര്‍ശങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശരിയായ അവസരങ്ങളില്‍ ഇനിയും ഇത്തരം പ്രതികരണങ്ങള്‍ നടത്തുമെന്നും ഡോക്ടര്‍ ബിജു പറഞ്ഞു.


Click it and Unblock the Notifications











