twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ദേശീയ നാണക്കേടാണ്! ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ വിമര്‍ശിച്ച് ഡോ.ബിജു

    By Midhun
    |

    അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെക്കുറിച്ചുളള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഡോ.ബിജു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപഹാസ്യമാണെന്ന് പറഞ്ഞാണ് ഡോ,ബിജു രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പതിനൊന്ന് പേര്‍ക്കൊഴികെ മറ്റാര്‍ക്കും പ്രസിഡണ്ട് രാംനാഥ് കോവിന്ദ് പുരസ്‌കാരം സമ്മാനിക്കില്ലായെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായിരുന്നത്. രാഷ്ട്രപതി തന്നെ മറ്റുളളവര്‍ക്കും നേരിട്ട് പുരസ്‌കാരം നല്‍കണമെന്ന ആവശ്യവുമായി സിനിമാ പ്രവര്‍ത്തകര്‍ തുടര്‍ന്ന്‌ രംഗത്തെത്തിയിരുന്നു. ഇതില്‍ ഒരു തീരുമാനമുണ്ടാകാത്ത പക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് താരങ്ങളെല്ലാം അറിയിച്ചിരുന്നത്.

    dr biju

    അതേസമയം വേര്‍തിരിവ് മനോഭാവം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് മലയാള സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി സമ്മാനിക്കുന്നു എന്നതാണ് ഈ പുരസ്‌കാരത്തിന്റെ എറ്റവും വലിയ സവിശേഷത എന്നും 64 വര്‍ഷമായി രാഷ്ട്രപതി നല്‍കി വരുന്ന പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനി നല്‍കുകയെന്നുമാണ് ഡോ.ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. സര്‍ക്കാരിന്റെ തെറ്റായ ഈ നീക്കത്തിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ സത്യസന്ധതയാണ് നഷ്ടപ്പെടുന്നതെന്നും ഇത് ദേശീയ നാണക്കേടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മനസിലാക്കണമെന്നും ഡോ.ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു, നേരത്തെ പുരസ്‌കാര ജേതാക്കളെ അനുനയിപ്പിക്കാനായി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

    ചർച്ച പൂർണ്ണ പരാജയം!! ഫഹദും പാർവതിയുമടക്കമുള്ളവർ ദേശീയ അവാര്‍ഡ് വിതരണം ബഹിഷ്‌കരിക്കുംചർച്ച പൂർണ്ണ പരാജയം!! ഫഹദും പാർവതിയുമടക്കമുള്ളവർ ദേശീയ അവാര്‍ഡ് വിതരണം ബഹിഷ്‌കരിക്കും

    രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കണമെന്ന നിലപാടാണ് എല്ലാവരും എടുത്തിരുന്നത്. ബുധനാഴ്ച വിഞ്ജാന്‍ ഭവനില്‍ നടന്ന പുരസ്‌കാര ചടങ്ങിന്റെ റിഹേഴ്‌സലിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റ് തീരുമാനം പുരസ്‌കാര ജേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദങ്ങള്‍ക്കിടയാക്കിയത്. ഇത്തവണ 14 പുരസ്‌കാരങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുളളത്. പുരസ്‌കാര പ്രഖ്യാപനത്തില്‍ ഇത്തവണ കൂടുതല്‍ തിളങ്ങിനിന്നിരുന്നത് മലയാള സിനിമ തന്നെയായിരുന്നു.

    അസ്‌കര്‍ അലിയുടെ കാമുകിയായി അപര്‍ണയെത്തുന്നു! വൈറലായി ആദ്യ ഗാനം! കാണൂഅസ്‌കര്‍ അലിയുടെ കാമുകിയായി അപര്‍ണയെത്തുന്നു! വൈറലായി ആദ്യ ഗാനം! കാണൂ

    ഇത് പൊളിക്കും! മാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയുമെത്തുന്നുഇത് പൊളിക്കും! മാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയുമെത്തുന്നു

    English summary
    dr biju's facebook post about 65th national film award ceremony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X