For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ്റ്റര്‍ സുരാജ്,താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്! വൈറലായി കുറിപ്പ്‌

    |

    സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും തകര്‍ത്തഭിനയിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്റെ പിതാവിന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രശംസകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനെ പ്രശംസിച്ചുകൊണ്ട് ഡോ നെല്‍സണ്‍ ജോസഫിന്റെതായി വന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    suraj venjaramood

    സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് ഇങ്ങനെ കുറിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. "മിസ്റ്റര്‍ സുരാജ് വെഞ്ഞാറമൂട്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ? ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്.

    അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്. ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം. സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍?

    ദുല്‍ഖറിന്റെ കുറുപ്പ് ദുബായില്‍! വേറിട്ട ഗെറ്റപ്പില്‍ കുഞ്ഞിക്ക! വൈറലായി ചിത്രങ്ങള്‍

    സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ? അതോ ഉസൈന്‍ ബോള്‍ട്ടോ? ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. പിന്നേം മണ്ടനാക്കാനല്ലേ! മാണ്ട, ആ ഐഡിയ മനസിലിരിക്കട്ടെ! നമിച്ചാശാനേ.

    dr nelson joseph

    കേരളത്തിലെ 400 തിയ്യേറ്ററുകളില്‍ മാമാങ്ക മഹോത്സവം! തമിഴ്,തെലുങ്ക് പതിപ്പുകള്‍ തിരുവനന്തപുരത്തും

    English summary
    Dr.Nelson Joseph Posted About Suraj Venjaramoodu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X