മോഹന്‍ലാല്‍ കാരണമാണ് എന്റെ ജോലി പോയത്! ലാലേട്ടന്റെ ഡയലോഗുകള്‍ കുഴപ്പമായത് എങ്ങനെയാണെന്ന് ഡോ. നിഷ റാഫേല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. എമ്പുരാന്‍ എന്ന സിനിമയിലൂടെ ഹോളിവുഡ് സ്‌റ്റൈലിലുള്ള പ്രകടനം കാഴ്ചവെച്ച് നിറഞ്ഞ് നില്‍ക്കുകയാണ് താരമിപ്പോള്‍. നാല്‍പത് വര്‍ഷത്തിന് മുകളിലായി സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരം ഓരോ കാലഘട്ടത്തിലും വ്യത്യസ്തവും വേറിട്ടതുമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതൊക്കെ ഒരു ഉദ്ദാഹരണമായി കുട്ടികളെ പഠിപ്പിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ പറ്റുമെന്നാണ് ഡോ.നിഷ റാഫേല്‍ പറയുന്നത്.

ടീച്ചറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമൊക്കെയായ നിഷ റാഫേലാണ് തന്റെ ജീവിതത്തെ കുറിച്ച് ചില തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ കാരണം തന്റെ പണി പോലും പോയെന്നാണ് ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നിഷ പറയുന്നത്. മാത്രമല്ല ഇന്നത്തെ വിദ്യാഭ്യാസ രീതികള്‍ മാറണമെന്നും അല്ലെങ്കില്‍ സംഭവിക്കുന്നതെന്താണെന്നും നിഷ വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

Nisha-Raphel

ഡോ. നിഷ എന്ന് കാണുമ്പോള്‍ ഞാന്‍ ഡോക്ടറാണെന്ന് കരുതി ചില രോഗികള്‍ എന്റെ അടുത്ത് വരാറുണ്ട്. കൂടുതലും മാനസിക രോഗികളാണ്. ഞാന്‍ ശരിക്കും ടീച്ചറാണ്. വെറും ടീച്ചറല്ല, പണി പോയ ടീച്ചറാണ്. പണി പോകാന്‍ കാരണമുണ്ട്. ലാലേട്ടനാണ് എന്റെ ജോലി പോകാന്‍ കാരണമായത്. അതെന്താ സംഭവമെന്ന് വെച്ചാല്‍ ഞാന്‍ മോഹന്‍ലാലിന്റെ കട്ട ആരാധികയാണ്. അങ്ങനെ ആരാധനയുള്ള ഒത്തിരി ആളുകളുണ്ടാവും.

പക്ഷേ കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോള്‍ ലാലേട്ടന്റെ സിനിമയിലെ ഡയലോഗുകള്‍ പറയും. ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞോണ്ടിരിക്കും. ഞാന്‍ എക്കണോമിക്‌സാണ് പഠിപ്പിക്കുന്നത്. 2016 ല്‍ എനിക്കതിന് ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറുമാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സിനിമയുമായി ബന്ധപ്പെടുത്തി തിയറികള്‍ പറയും. ഓട്ടോമാറ്റിക്കായി സംസാരത്തിനിടയില്‍ ചിലപ്പോള്‍ സിനിമയുടെ കഥയും പറഞ്ഞെന്ന് വരും.

ക്ലാസില്‍ ഇരിക്കുന്നവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടും. പക്ഷേ ഇത് കറങ്ങി തിരിച്ച് മറ്റ് അധ്യാപകരുടെ ചെവിയിലെത്തും. നിഷ മിസ് അവിടെ പഠിപ്പിക്കുകയൊന്നുമല്ല. സിനിമാക്കഥ പറഞ്ഞോണ്ടിരിക്കുകയാണെന്ന്. സ്വഭാവികമായിട്ടും മലയാളികള്‍ക്ക് പൊട്ടുന്ന കുരു അവിടെ പൊട്ടും. വിദ്യാര്‍ഥികളാണെങ്കില്‍ നമ്മുടെ കൂടെ കട്ട നില്‍ക്കുകയും ചെയ്യും. അപ്പോള്‍ മാനേജ്‌മെന്റ് പറയും ഇത്രയും അനുസരണ ഇല്ലാത്ത ടീച്ചറെ നമുക്ക് ഇവിടെ ആവശ്യമില്ല. നിങ്ങള്‍ കുടുംബത്തിലിരുന്നോളാന്‍.

കരിക്കലത്തിലുള്ള കാര്യം മാത്രം പഠിപ്പിച്ച് ഒരു ചട്ടക്കൂടിനുള്ളില്‍ മാത്രം നില്‍ക്കുന്ന ടീച്ചറാവാന്‍ എനിക്ക് താല്‍പര്യമില്ല. അതോണ്ട് പണിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചുവെന്ന് നിഷ പറയുന്നു. എന്ന് കരുതി വീട്ടില്‍ വെറുതേ ഇരിക്കുകയല്ല. ഇപ്പോള്‍ ഭയങ്കര എക്‌സ്‌പോര്‍ഷറാണ്. മുന്‍പാണെങ്കില്‍ ഏതേലും ഒരു കോളേജില്‍ പത്തോ അറുപതോ പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചര്‍ മാത്രമായി അറിയപ്പെട്ടേനെ. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ഒരുപാട് കുട്ടികള്‍ക്ക് കുറച്ചെങ്കിലും നല്ല കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നുണ്ട്.

മലയാളികള്‍ വളരെ ആലോചിച്ച ശേഷം മാത്രം ബഹുമാനം കൊടുക്കുന്നവരാണ്. എന്നിട്ടും പുറത്തിറങ്ങുമ്പോള്‍ അഭിനന്ദനങ്ങളും ബഹുമാനവുമൊക്കെ കിട്ടുന്നുണ്ട്. അതൊക്കെ വലിയ കാര്യമാണ്. അതെനിക്ക് ആവോളം കിട്ടാറുണ്ടെന്നും ടീച്ചര്‍ പറയുന്നു.

സിനിമയെ വെച്ച് പഠിപ്പിക്കുന്നതിന്റെ ഉദ്ദാഹരണവും ടീച്ചര്‍ വ്യക്തമാക്കി. ഫാക്ടേഴ്‌സ് ഓഫ് ഫിക്ഷന്‍ എന്ന ക്ലാസ് ആണ് എടുക്കുന്നതെങ്കില്‍ മിഥുനം സിനിമയെ കുറിച്ചായിരിക്കും പറയുക. അതില്‍ ദാക്ഷായണി ബിസ്‌കറ്റ് എന്ന കമ്പനിയാണ് ലാലേട്ടന്‍ നടത്തുന്നത്. അവിടെ ഒരു പ്രൊഡ്യൂസറുണ്ട്, ക്യാപിറ്റലുണ്ട്, എന്നൊക്കെ പറഞ്ഞ് വരുമ്പോള്‍ അതിലെ ബാക്കി കഥ കൂടി പറയും. പിന്നെ പണി പോകാന്‍ വേറൊരു കാര്യം കൂടിയുണ്ട്.

Nisha-Raphel

നമ്മുടെ നാട്ടിലെ ടീച്ചര്‍മാര്‍ പഠിപ്പിക്കാന്‍ വന്നാല്‍ പഠിപ്പിച്ചിട്ട് പോകണമെന്ന ലൈനിലുള്ളവരാണ്. അവിടെ ഡാന്‍സ് കളിക്കാനോ പാട്ട് പാടാനോ അഭിനയിക്കാനോ പാടില്ല. സ്‌ക്രീനിലൊക്കെ വന്നാല്‍ കഴിഞ്ഞു. ടീച്ചറുടെ ഉത്തരവാദിത്തമെന്ന് പറഞ്ഞാല്‍ പഠിപ്പിക്കുക എന്നതാണ്. അതിലൊരു മാറ്റം വരണമെങ്കില്‍ ആരെയെങ്കിലും എവിടെയെങ്കിലും തല്ലികൊല്ലണം. നാലഞ്ച് ദിവസം കൊടിയും പൊക്കി പിടിച്ച് ആളുകള്‍ അങ്ങനെ മാറ്റം വരണമെന്ന് പറയും. അത് കഴിയുമ്പോള്‍ നിങ്ങള്‍ പഠിപ്പിച്ചാല്‍ മാത്രം മതിയെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ വരും.

സ്‌കൂളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളാണെങ്കില്‍ പോലും പലര്‍ക്കും ബാങ്കില്‍ പോയി ഒരു ഫോം ഫില്‍ ചെയ്യാന്‍ പോലും അറിയില്ല. വെറുതേ കാണാപാഠമിരുന്ന് പഠിക്കും. എന്നിട്ട് അതെല്ലാം പേപ്പറില്‍ പോയി ഛര്‍ദ്ദിക്കും. അതാണ് ഇവിടുത്തെ വിദ്യാഭ്യാസം. നമ്മുടെ നാട് നന്നാവാത്തതിന്റെ കാരണവും ഇതാണ്. പതിനെട്ടായിരം രൂപയ്ക്ക് കേരളത്തില്‍ ഒരു ടീച്ചര്‍ക്ക് ജോലി എടുക്കാം. ബിഎഡ് പഠിക്കുന്നവരോട് ഞാന്‍ പറയുകയാണ്, നിങ്ങള്‍ വേറെ എന്തെങ്കിലും പണിയ്ക്ക് പോയിക്കോ.

നേഴ്‌സിങ് പഠിച്ചവരെക്കാളും കഷ്ടമാണ് ബിഎഡ് പഠിച്ചിറങ്ങുന്നവരുടെ അവസ്ഥ. ഒരുപാട് ടീച്ചര്‍മാരുടെ ദീനരോധനം ഞാനിവിടെ ഇരുന്ന് കേള്‍ക്കാറുണ്ട്. പതിനെട്ടായിരം രൂപയ്ക്ക് വേണ്ടി ഇത്രയധികം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി കൂട്ടിയിട്ട് എന്ത് കാര്യം? സ്വന്തമായി ട്യൂഷന്‍ സെന്ററിട്ടാല്‍ നാല് കാര്യം നമ്മുടെ ഇഷ്ടത്തിന് പഠിപ്പിക്കാം.

പ്രളയം വന്നാല്‍ രക്ഷിക്കാന്‍ വരുന്നത് ആരാണ്. ലോക്കല്‍സ് എന്ന് പലരും വിളിക്കുന്ന പിള്ളേരാണ്. അവര്‍ മുണ്ടും മടക്കി കുത്തി വന്ന് കിട്ടുന്ന ചെമ്പിലും ചെരുവത്തിലുമൊക്കെ ആളുകളെ രക്ഷിക്കും. എന്നാല്‍ വൈറ്റ് കോളറിട്ട് നടക്കുന്നവര്‍ എന്താ ചെയ്യുക. അവര്‍ക്കൊന്നും ചെയ്യാന്‍ അറിയില്ല. അവര്‍ക്കാകെ അറിയുന്ന കാര്യം പഠിച്ച കാര്യം പേപ്പറില്‍ എഴുതാന്‍ മാത്രമാണ്. വിദ്യാഭ്യാസനയം മാറണമെങ്കില്‍ ടീച്ചര്‍മാര്‍ ചിന്തിക്കുന്ന രീതികളും രക്ഷിതാക്കളുടെ രീതികളുമൊക്കെ മാറണം. അപ്പോഴാണ് കുട്ടികള്‍ക്ക് മാറ്റം വരിക.

എന്റെ അടുത്ത് മോശമായി പെരുമാറാനുള്ള ധൈര്യം ആരിലും കണ്ടിട്ടില്ല. കാരണം അങ്ങനെയുള്ളവരെ ഞാന്‍ പബ്ലിക്കായിട്ട് തേച്ചൊട്ടിക്കും. പബ്ലിക്കായി നമ്പര്‍ വെക്കാന്‍ എങ്ങനെ സാധിക്കുന്നെന്ന് എല്ലാവരും എന്നോട് ചോദിക്കും. ഒത്തിരി ഞരമ്പ് രോഗികള്‍ എനിക്ക് മെസേജ് അയക്കാറുണ്ട്. എങ്ങനെയാണ് അവരോട് പ്രതികരിക്കേണ്ടത് എന്നൊന്നും പല സ്ത്രീകള്‍ക്കും അറിയില്ല. അയ്യോ അവന്‍ എന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് അവരൊക്കെ നിലവിളിച്ച് കൊണ്ടിരിക്കുകയാണ്. മോശമായി പെരുമാറുന്ന പുരുഷന്മാര്‍ക്ക് കുറച്ചൂടി തീറ്റയിട്ട് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അവരെയാണ് ആദ്യം തല്ലേണ്ടത്.

കാരണം സ്ത്രീകളുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ട് മെസേജ് അയച്ചോണ്ട് ആണുങ്ങള്‍ വരും. അവരോട് ചേട്ടന്റെ വീട് എവിടെയാണ് എന്നൊക്കെ ചോദിക്കാന്‍ പോകുന്നത് തിരിച്ചിങ്ങോട്ട് മോശമായി പെരുമാറാനുള്ള അനുവാദം കൊടുക്കുന്നത് പോലെയാണ്. എന്നിട്ട് കിടന്ന് കരഞ്ഞത് കൊണ്ട് എന്താണ് കാര്യം. റോഡില്‍ കൂടി പോകുമ്പോള്‍ പോലും ഒരാളുടെ നോട്ടം കണ്ടാല്‍ അയാളുടെ നോട്ടം വശപിശകാണല്ലോ, അയാളുടെ ഉദ്ദേശം എന്താണെന്നും മനസിലാകും.

അത് സ്ത്രീകള്‍ക്ക് ദൈവം പ്രത്യേകമായി കൊടുത്തൊരു കഴിവാണ്. പക്ഷേ അവിടെ പലരും ഇത്തരം നോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മളെ ഒരാള്‍ നോക്കുന്നത് സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ എന്തേലും അനാവശ്യം വരുമ്പോഴാണ് അവര്‍ പ്രതികരിക്കുക. അവിടംവരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കേണ്ട കാര്യമുണ്ടോ? എന്നാണ് നിഷ ചോദിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X