twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതൊന്നും എന്റേതല്ല! ഒര്‍ജിനലായിട്ടുള്ള ഫേസ്ബുക്ക് അക്കൗണ്ട് പരിചയപ്പെടുത്തി രജിത് കുമാര്‍

    |

    ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍. പുറത്ത് വലിയ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തോടെ താരം പുറത്ത് പോവുകയായിരുന്നു. പുറത്ത് വന്നതിന് ശേഷവും ചില വിവാദങ്ങളില്‍ രജിത് കുടുങ്ങിയിരുന്നു.

    കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടില്‍ വന്നത് വലിയ ചര്‍ച്ചയായി. ഇതിന്റെ പേരില്‍ രജിത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേരിലുള്ള ഫേക്ക് സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് പറയുകയാണ് രജിത്തിപ്പോള്‍. ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിരുന്നു.

    dr-rajith-kumar

    രജിത്തിന്റെ വാക്കുകളിങ്ങനെ

    'വളരെ അത്യാവശ്യമായൊരു കാര്യം പറയാനാണ് ഞാന്‍ ലൈവില്‍ വന്നിരിക്കുന്നത്. നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചതികുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന് മികച്ച ഉദ്ദാഹരണം ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ പേരില്‍ ഫേക്ക് ഐഡിയിലൂടെ ഞാന്‍ വരുന്നത് അറിയിച്ച് വലിയ പ്രശ്‌നമുണ്ടായി. അതിന്റെ പേരില്‍ എനിക്ക് പോലീസ് സ്‌റ്റേഷനില്‍ വരെ കയറേണ്ടിയും വന്നു. നിരപരാധിയായ എനിക്ക് വരെ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നു.

    എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ ഒരിക്കലും ചതിക്കുഴിയില്‍ വീഴാന്‍ പാടില്ല. സൈബര്‍ സെല്ലില്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ഫേക്ക് ഐഡികള്‍ കുറേയുണ്ട്. അതില്‍ പ്രധാനപ്പെട്ടത് താരം വെളിപ്പെടുത്തിയിരുന്നു. ഇത് എന്റെ പേജ് അല്ലെന്നും ഒര്‍ജിനല്‍ പേജ് വേറൊന്നുമാണെന്ന് രജിത് കുമാര്‍ വെളിപ്പെടുത്തി. എംഎ യുസഫലി എനിക്ക് അവാര്‍ഡ് തരുന്ന ചിത്രം വെച്ചിട്ടുള്ളതാണ് തന്റെ ഒര്‍ജിനല്‍ പേജ്.

    dr-rajith-kumar

    ഞാന്‍ ഒരു വ്യക്തിയെ പോലും അധിക്ഷേപിച്ചോ മോശം കമന്റിടുകയോ ചെയ്യത്തില്ല. ജാതിമതരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ദൈവീകമായി പ്രവര്‍ത്തിക്കുന്ന ആളും അതില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുമാണ് എന്നെ സ്‌നേഹിക്കുന്നത്. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഫേക്കുകള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും രജിത് പറയുന്നു'.

    നൂറ് ദിവസങ്ങൡലായി നടക്കുന്ന ബിഗ് ബോസ് ഷോ 75 ദിവസത്തോളം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു നിര്‍ത്തിയത്. കൊറോണ എല്ലായിടത്തും വ്യാപിച്ചതിന്റെ പശ്ചാതലത്തിലായിരുന്നു ഷോ അവസാനിപ്പിച്ചത്. പുറത്ത് വന്നതിന് ശേഷം രജിത് നല്‍കിയ അഭിമുഖങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    രജിത്തിന്റെ ലൈവ് വീഡിയോ കാണാം

    English summary
    Dr. Rajith Kumar Talks About His Orginal Social Media Account
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X