റോബിനും അഖില്‍ മാരാരും ആദ്യമായി ഒരുമിക്കുന്നു! ശരിക്കും പൊട്ടന്മാരായത് ആരാണെന്ന് ചോദിച്ച് ആരാധകരും

ബിഗ് ബോസ് ഷോ മലയാളികള്‍ക്കിടയിലും വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. ഈ റിയാലിറ്റി ഷോ യില്‍ വന്നതിന് ശേഷം സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നിരവധി പേരുണ്ട്. ഡോ. റോബിന്‍ രാധകൃഷ്ണനും അഖില്‍ മാരാരും അടക്കമുള്ള താരങ്ങള്‍ ബിഗ് ബോസ് ലേബലില്‍ ശ്രദ്ധേയരായവരാണ്.

നാലാം സീസണിലെ മത്സരാര്‍ഥിയായിരുന്ന റോബിന് ലഭിച്ച പ്രേക്ഷക പിന്തുണ അത്ഭുതപ്പെടുത്തുന്തനായിരുന്നു. റോബിനെ സംബന്ധിച്ചുള്ള ചില കാര്യങ്ങളില്‍ ഇടപെട്ടാണ് സംവിധായകന്‍ അഖില്‍ മാരാരും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പിന്നീട് അഖിലും ബിഗ് ബോസില്‍ പങ്കെടുത്ത് വിജയിച്ചിരുന്നു.

robin-akhil

ഇടക്കാലത്ത് അഖിലിനും റോബിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. അഖില്‍ മാരാരും റോബിന്‍ രാധകൃഷ്ണനും ഒരുമിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ഇത് സംബന്ധിക്കുന്ന പോസ്റ്റര്‍ റോബിന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഡിസംബര്‍ പതിമൂന്നിന് അഖില്‍ മരാരും റോബിനും ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ ഒരുമിച്ചെത്തുന്നു എന്ന ടൈറ്റിലില്‍ എഴുതിയ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം പരിപാടി നടക്കുന്നത് അല്‍ വാദിയ സിറ്റി സെന്റര്‍ ഷാര്‍ജയിലാണ്. പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ നൂറ് കണക്കിന് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കാത്തിരിക്കുകയാണെന്നാണ്‌റോബിന്റെ പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടി നല്‍കിയ കമന്റ്. 'ഒന്ന് ഉറങ്ങിയിരുന്നു. ഇത് സ്വപ്നം ഒന്നും അല്ലല്ലോ അല്ലേ? എന്തോ, അങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത് പൊളിക്കും, ഡോക്ടര്‍ റോബിന് ഇതൊരു പുതിയ തുടക്കം ആവട്ടെ, എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്നാണ് എല്ലാത്തിന്റെയും തുടക്കം. അവിടെ നിന്ന് തുടങ്ങുകയാണ്. ഡോ. റോബിന്‍ ബ്രോ പൊളിക്ക്...

അഖില്‍ മാരാരിന്റെ സംവിധാനത്തില്‍ റോബിന്‍ നായകന്‍ ആവുന്ന സിനിമ വരണമെന്നുള്ള ആഗ്രഹവും ചിലര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനൊരു സിനിമ വരികയാണെങ്കില്‍ കേരളത്തില്‍ തകര്‍ത്തു ഓടും. അതിനുള്ള കഴിവ് ഇരുവര്‍ക്കും ഉണ്ടെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നു.

robin-akhil

ഡീഗ്രേഡിങ്ങ് ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ ഉറക്കമില്ല. ഇനി വരാന്‍ പോകുന്ന കുറച്ച് കമന്റുകള്‍ ചുവടെ ചേര്‍ക്കുകയാണ്. 1- എന്തിനാ ഇവരെ രണ്ട് പേരെയും ഒരുമിച്ച് വിളിച്ചത്. 2- അഖില്‍ വിന്നര്‍ ആണ്, പക്ഷേ ഇവനോ. അങ്ങനെ കുറേ കമന്റുകള്‍ റോബിന് എതിരെ വന്നേക്കുമെന്നാണ് ഒരു ആരാധകന്റെ കമന്റ്.

അതേ സമയം ബിഗ് ബോസിന്റെ ബാക്കി അവിടെയും കാണേണ്ടി വരുമോ. കലിപ്പിന്റെ കാര്യത്തില്‍ രണ്ടാളും മുന്നിലാണ്. ഇനി രണ്ടെണ്ണവും കൂടെ അടി ആകുമോ? ഇവരെ പറ്റി മുന്‍പ് വന്നതൊക്കെ വെച്ച് നോക്കുമ്പോള്‍ ശരിക്കും പൊട്ടന്മാരായത് നമ്മളല്ലേ എന്ന് തുടങ്ങി റോബിന്റെ പോസ്റ്റിന് താഴെ നിമിഷ നേരം കൊണ്ടാണ് നൂറ് കണക്കിന് കമന്റുകള്‍ വന്ന് നിറഞ്ഞത്.

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലായിരുന്നു റോബിന്‍ പങ്കെടുക്കുന്നത്. മത്സരം പൂര്‍ത്തിയാവുന്നതിന് മുന്‍പ് റോബിനെ പുറത്താക്കുകയായിരുന്നു. ശേഷം റോബിനെ പറ്റിയുള്ള ചില വിഷയങ്ങളില്‍ ഇടപ്പെട്ട് അഖില്‍ മാരാരും രംഗത്ത് വന്നു. അങ്ങനെ താരങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലാണ് അഖിലും ബിഗ് ബോസിലേക്ക് പോവുന്നത്.

അഞ്ചാം സീസണില്‍ മത്സരാര്‍ഥിയായിട്ടെത്തിയ അഖില്‍ വളരെ അനായാസം മത്സരം വിജയിച്ചു. ഇതിന് ശേഷം താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്നാണ് പുതിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X