»   » തല്ലുകഥ നടിയുടെ സൃഷ്ടി: ഡ്രാക്കുള

തല്ലുകഥ നടിയുടെ സൃഷ്ടി: ഡ്രാക്കുള

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/dracula-denies-allegation-actress-2-102263.html">Next »</a></li></ul>
Dracula
നടി പ്രിയയെ തല്ലിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് വിനയന്‍ ചിത്രത്തിലെ നായകന്‍. പബ്ലിസിറ്റിയ്ക്ക് വേണ്ടി നടി മെനഞ്ഞെടുത്ത കഥയാണിതെന്നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ സുധീറിന്റെ ആരോപണം.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ രോഷം പൂണ്ട് സുധീര്‍ തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു പ്രിയ പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധീര്‍ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. നടനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് പ്രിയ ആരോപിക്കുന്നു. ശല്യം വര്‍ദ്ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് തല്ലില്‍ കലാശിച്ചതെന്നാണ് നടിയുടെ വാദം. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് സുധീര്‍ പറയുന്നു.

സംഭവത്തില്‍ താനല്ല തെറ്റുകാരനെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുധീര്‍ അറിയിച്ചു. യഥാര്‍ഥത്തില്‍ താനും നടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. തന്റെ ഭാര്യയും നടിയും തമ്മിലാണ് വഴക്കുണ്ടായത്. ഇതിനെ തുടര്‍ന്നാണ് കെട്ടിച്ചമച്ച കഥയുമായി നടി രംഗത്തെത്തിയതെന്നും സുധീര്‍.

അടുത്ത പേജില്‍
പ്രശ്‌നം നടിയും ഭാര്യയും തമ്മില്‍: സുധീര്‍

<ul id="pagination-digg"><li class="next"><a href="/news/dracula-denies-allegation-actress-2-102263.html">Next »</a></li></ul>
English summary
Sudheer, the lead actor of director Vinayan’s ongoing project Dracula, was arrested by the Kadavanthara police on Saturday night on a charge of assaulting the movie’s heroine Priya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam