പ്രശ്‌നം നടിയും ഭാര്യയും തമ്മില്‍: സുധീര്‍

ഇത് കണ്ട് തന്റെ ഭാര്യ നടിയെ വിളിച്ച് ചോദ്യം ചെയ്തു. മെസ്സേജ് അയച്ചതിനെ ചൊല്ലി തന്റെ ഭാര്യയും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തില്‍ താന്‍ പങ്കാളിയായിരുന്നില്ല. പ്രശ്‌നത്തില്‍ ഇടപെടാനും ശ്രമിച്ചില്ല. പബ്ലിസിറ്റിയ്ക്ക് വേണ്ടി നടി താന്‍ തല്ലിയെന്ന തരത്തില്‍ കഥ സൃഷ്ടിക്കുകയായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള നടന്‍ താന്‍ വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അറിയിച്ചു.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സുധീര്‍ തന്നെ ആക്രമിച്ചുവെന്നാണ് പ്രിയ പൊലീസില്‍ പരാതിപ്പെട്ടത്. കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന തന്നെ പിന്തുടര്‍ന്ന സുധീര്‍ കാറിന് കുറുകെ വണ്ടി നിര്‍ത്തി വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് നടിയുടെ വാദം.
വിനയന്‍ ചിത്രമായ ഡ്രാക്കുളയില്‍ നായകവേഷമാണ് സുധീറിന്. തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ നടിയുടെ സഹോദരന്‍ തന്നെ മര്‍ദിച്ചുവെന്നു കാണിച്ച് സുധീറിന്റെ ഭാര്യ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രാഥമികാന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.
ആദ്യ പേജില്‍ More from Filmibeat


Click it and Unblock the Notifications











