ലാലേട്ടനും രഞ്ജിത്തും വീണ്ടും വന്നപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചോ? ഡ്രാമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്..

Recommended Video

ഡ്രാമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് | Oneindia Malayalam

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊന്നിച്ച മോഹന്‍ലാലും രഞ്ജിത്തും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. 2015 ല്‍ റിലീസിനെത്തിയ ലോഹത്തിന് ശേഷം ഇരുവരും ഡ്രാമ എന്ന ചിത്രത്തിലൂടെയായിരുന്നു വീണ്ടുമൊന്നിച്ചത്. നവംബര്‍ ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം റിലീസ് ദിവസം മുതല്‍ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ച് കൊണ്ടിരുന്നത്.

മുന്‍വിധികളുമായി ഡ്രാമ കാണാന്‍ വരരുതെന്ന് മോഹന്‍ലാലും രഞ്ജിത്തുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ പറഞ്ഞിരുന്നു. ജൂലൈയില്‍ റിലീസിനെത്തിയ നീരാളി പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ ഡ്രാമ എത്തിയത് ആരാധകര്‍ക്ക് ആശ്വാസമാകുംവിധമായിരുന്നു. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ എങ്ങനെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

 ഡ്രാമയുടെ വരവ്

ഡ്രാമയുടെ വരവ്

രാവണപ്രഭു മുതലിങ്ങോട്ട് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകള്‍ ഹിറ്റായിരുന്നു. വീണ്ടും അതേ കൂട്ടുകെട്ടിലൊരു സിനിമ എത്തുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. ഇത്തവണത്തെ കേരളപ്പിറവി ദിനത്തില്‍ റിലീസിനെത്തിയ ഡ്രാമയില്‍ ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായിരുന്നു അണിനിരന്നത്.

 കേരളത്തിലെ റിലീസ്

കേരളത്തിലെ റിലീസ്

കേരളത്തില്‍ 140 ഓളം തിയറ്ററുകളിലായിരുന്നു ഡ്രാമ എത്തിയത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചായിരുന്നു എത്തിയത്. അവധി ദിവസങ്ങള്‍ വന്നതിനാല്‍ പ്രതീക്ഷിച്ച വിജയം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യദിനം മുതല്‍ മോശമില്ലാത്ത അഭിപ്രായമാണ് ബോക്‌സോഫീസിലും സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇത് കളക്ഷനിലും കാണാന്‍ കഴിയുമായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 27 ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചിരുന്നത്. മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗും റിലീസിന് മുന്‍പ് തകൃതിയായി നടന്നിരുന്നു.

 ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ലഭിച്ചത് 27 പ്രദര്‍ശനങ്ങളില്‍ നിന്നും 5.11 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. 68.34% ഓക്യൂപന്‍സിയോടെയായിരുന്നു ഡ്രാമയുടെ ഓട്ടം. എന്നാല്‍ നീരാളിയെക്കാള്‍ മോശം പ്രകടനമായിരുന്നു റിലീസ് ദിവസം ഡ്രാമയ്ക്ക് ലഭിച്ചത്. രണ്ട് ദിവസം കഴിയുമ്പോള്‍ 8.90 ലക്ഷത്തിലായിരുന്നു ഡ്രാമ എത്തി നിന്നത്. നീരാളി കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 6.57 ലക്ഷമായിരുന്നു റിലീസിന്റെ അന്ന് സ്വന്തമാക്കിയത്. ഇത് കണക്ക് കൂട്ടുമ്പോള്‍ ഡ്രാമ പിന്നിലാണെന്ന് വ്യക്തമാണ്.

ആദ്യ ആഴ്ച

ആദ്യ ആഴ്ച

ആദ്യ ആഴ്ച കഴിയുമ്പോള്‍ തരക്കേടില്ലാത്ത കണക്കുകളാണ് പുറത്ത് വരുന്നത്. ശനിയാഴ്ച 52.73 ശതമാനം ഓക്യൂപന്‍സിയോടെ 4.38 ലക്ഷമായിരുന്നു ലഭിച്ചത്. ഫേറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. നാലാം ദിവസം 60 ശതമാനം ഓക്യൂപന്‍സിയോടെ 5.06 ലക്ഷം നേടി. മുന്നോട്ടുള്ള ദിവസം ഇതിലും നല്ല പ്രകടനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ നാല് ദിവസം കൊണ്ട് 18. 35 ലക്ഷമാണ് ഡ്രാമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സ്വന്തമാക്കുന്നത്.

കൊച്ചുണ്ണി മിന്നിക്കുന്നു..

കൊച്ചുണ്ണി മിന്നിക്കുന്നു..

ബിഗ് ബജറ്റ് ചിത്രമായൊരുക്കിയ കായംകുളം കൊച്ചുണ്ണി ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ 350 ന് മുകളില്‍ തിയറ്ററുകളിലായിരുന്നു കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 62 ഷോ യും ലഭിച്ചിരുന്നു. പ്രദര്‍ശനങ്ങളുടെ വര്‍ദ്ധനവും മറ്റുള്ള ഘടകങ്ങളും കൊച്ചുണ്ണിയെ വലിയ ഉയരങ്ങളിലേക്ക് ആയിരുന്നു എത്തിച്ചത്. അതിവേഗം അമ്പത് കോടി മറികടന്ന സിനിമ ഉടന്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് സൂചന.

 സര്‍ക്കാര്‍ വരുന്നു..

സര്‍ക്കാര്‍ വരുന്നു..

നാളെ ദീവാലിയ്ക്ക് മുന്നോടിയായി വിജയ് നായകനായി അഭിനയിച്ച സര്‍ക്കാര്‍ റിലീസിനെത്തുകയാണ്. തമിഴില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും കേരളത്തില്‍ വമ്പന്‍ സ്വീകരണമാണ് സര്‍ക്കാരിന് വേണ്ടി കാത്തിരിക്കുന്നത്. കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകള്‍ ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ നാളെ എത്തുന്നത് 400 ഓളം സ്‌ക്രീനുകളിലേക്കാണ്. അടുത്ത കാലത്ത് കേരളം കണ്ടതില്‍ വെച്ച് ബിഗ് റിലീസ് എന്ന് പറയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X