ലാലേട്ടനും ഡ്രാമയ്ക്കും കിട്ടിയത് മുട്ടന്‍ പണി! ഡ്രാമയുടെ ജീവൻ നശിപ്പിക്കും, കളക്ഷനും പ്രതിസന്ധിയിൽ?

Recommended Video

ഡ്രാമയ്ക്കും തിരിച്ചടി | filmibeat Malayalam

മോഹന്‍ലാല്‍ നായകനായെത്തിയ ഡ്രാമയായിരുന്നു നവംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം. ഈ മാസമെത്തുന്ന ആദ്യ സിനിമയാണെന്നുള്ളതും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിച്ച ചിത്രമാണെന്നുള്ളതും ഡ്രാമയെ ശ്രദ്ധേയമാക്കിയിരുന്നു. ജൂലൈയിലെത്തിയ നീരാളി പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ലെങ്കിലും ഡ്രാമയെ കുറിച്ചുള്ള ആകാംഷകളായിരുന്നു.

മലയാളത്തില്‍ ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലും രഞ്ജിത്തും ഡ്രാമയിലൂടെ നല്ലൊരു സന്ദേശവുമായിട്ടായിരുന്നു വന്നത്. ലണ്ടനില്‍ നിന്നും ചിത്രീകരിച്ച ഡ്രാമ കുടുംബപ്രേക്ഷകരെയായിരുന്നു ലക്ഷ്യം വെച്ചത്. വിജയകരമായി രണ്ട്് ആഴ്ച പൂര്‍ത്തിയാവുന്നതിനിടെ സിനിമയ്ക്ക് വലിയൊരു തിരിച്ചടി കിട്ടിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

ഡ്രാമ

ഡ്രാമ

രാവണപ്രഭു മുതല്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. വീണ്ടും അതേ കൂട്ടുകെട്ടിലൊരു സിനിമ എത്തുമ്പോള്‍ ആരാധകരും ആവേശത്തിലായിരുന്നു. കേരളപ്പിറവി ദിനത്തില്‍ തിയറ്ററുകളിലേക്കെത്തിയ ഡ്രാമയ്ക്ക് മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കുടുംബത്തോടെ പോയിരുന്ന് കാണാന്‍ കഴിയുന്ന സിനിമയാണെന്നും, പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്നുമൊക്കെയാണ് സിനിമ കണ്ടവര്‍ക്ക് പറയാനുണ്ടായിരുന്നത്. മാത്രമല്ല നല്ലൊരു സന്ദേശവും സിനിമ നല്‍കിയിരുന്നു.

സിനിമകളുടെ ശാപം

സിനിമകളുടെ ശാപം

ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ സജീവമായതോടെ സിനിമകളുടെ ജീവന് തന്നെ ഭീഷണിയാണ്. ഇപ്പോള്‍ അത്തരം പൈറസി സൈറ്റുകളുടെ ഉപദ്രവം ഡ്രാമയെയും ബാധിച്ചിരിക്കുകയാണ്. തിയറ്ററുകളിലെത്തി വിജയകരമായ രണ്ട്് ആഴ്ച പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതിനിടെ ഡ്രാമ ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ പൈറസി സൈറ്റ് തന്നെയാണ് മുഴുനീള ചിത്രം തന്നെ ഓണ്‍ലൈനില്‍ അപ്ലേഡ് ചെയ്തിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത്തരം സൈറ്റുകളില്‍ നിന്നും ഡ്രാമ അനായാസം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ജീവന്‍ തന്നെ ഇല്ലാതാവും

ജീവന്‍ തന്നെ ഇല്ലാതാവും

കേരളത്തിലും പുറത്തും ഇപ്പോഴും ഡ്രാമയുടെ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രം ലീക്കായതോടെ സിനിമയുടെ കളക്ഷനെ തന്നെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം യുഎഇ/ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഡ്രാമ റിലീസിനൊരുങ്ങുകയായിരുന്നു. അടുത്ത ആഴ്ച ഇവിടങ്ങളിലേക്ക് റിലീസിനെത്തുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സിനിമ ലീക്കായത്.

ഡ്രാമയുടെ റിലീസ്

ഡ്രാമയുടെ റിലീസ്

കേരളത്തില്‍ 140 ഓളം തിയറ്ററുകളിലായിരുന്നു ഡ്രാമ എത്തിയത്. റിലീസിനെത്തിയതിന് പിന്നാലെ അവധി ദിവസങ്ങള്‍ വന്നതിനാല്‍ പ്രതീക്ഷിച്ച വിജയം തന്നെയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 27 ഷോ ആയിരുന്നു റിലീസ് ദിവസം കിട്ടിയത്. മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗും ഫാന്‍സ് ഷോയുമായി ഡ്രാമയുടെ റിലീസ് കേമമായി തന്നെയായിരുന്നു. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും മോശമില്ലാത്ത പ്രകടനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവരാണ് മറ്റ് താരങ്ങള്‍

ഇവരാണ് മറ്റ് താരങ്ങള്‍

ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ഡ്രാമയില്‍ മോഹന്‍ലാലിനൊപ്പം ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X