»   » സിനിമയില്‍ ഇപ്പോള്‍ നാടകക്കാലം

സിനിമയില്‍ ഇപ്പോള്‍ നാടകക്കാലം

Posted By:
Subscribe to Filmibeat Malayalam

നാടകവും സിനിമയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. നാടകമാണ് പലര്‍ക്കും സിനിമയിലേക്കുള്ള വഴി. മലയാളത്തിലെ കഴിവുറ്റ എത്രയോ താരങ്ങള്‍ സിനിമയിലെത്തിയത് നാടകം വഴിയാണ്. തിലകനും ഗോപിയും നെടുമുടിയും മുകേഷുമെല്ലാം നാടകത്തില്‍ പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയില്‍ ചുവടുറപ്പിക്കുന്നത്.

നാടക്കാരുടെ ജീവിതം പലപ്പോഴും സിനിമയാകാറുണ്ട്. നാടക പശ്ചാത്തലത്തില്‍ രണ്ടു പ്രധാന സിനിമയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും ജയറാമിന്റെ നടനും.

Daivathinte Swantham Cleetus

ജി. മാര്‍ത്താണ്ഡന്റെ ആദ്യചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. നിരവധി നാടകങ്ങള്‍ ഒരുക്കിയിട്ടുള്ള ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, പോത്തന്‍വാവ എന്നിവയ്ക്കു ശേഷം മമ്മൂട്ടിയും ബെന്നിയും ഒന്നിക്കുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. ക്ലീറ്റസ് എന്ന നടന്റെ ജീവിതവും അഭിനയവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതിലൂടെ പറയുന്നത്. സിദ്ദീഖ്, വിജയരാഘവന്‍,സുരാജ് വെഞ്ഞാറമൂട്, തെസ്‌നിഖാന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സെല്ലുലോയ്ഡിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്‍. എശ്. സുരേഷ്ബാബുവാണ് തിരക്കഥയൊരുക്കുന്നത്. ഒരു പ്രഫഷണല്‍ നാടക നടന്റെ ജീവിതവും മലയാള നാടകവേദിയുടെ ചരിത്രവുമാണ് നടനിലൂടെ കമല്‍ പറയാന്‍ ശ്രമിക്കുന്നത്. കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും മുടിയനായ പുത്രനും ഇതില്‍ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഔസേപ്പച്ചനാണ് നാടകപശ്ചാത്തലത്തിലുള്ള സംഗീതമൊരുക്കുന്നത്.

രണ്ടു നാടകസിനിമകളും കൂടി എത്തുന്നതോടെ നാടകരംഗത്ത് പുത്തന്‍ ഉണര്‍വുണ്ടാകുമെന്നു പ്രതീക്ഷിക്കാം. രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെനിരവധി നാടകനടന്‍മാര്‍ക്ക് മലയാള സിനിമയില്‍ അവസരം ലഭിച്ചിരുന്നു. ഈ രണ്ടുചിത്രങ്ങളിലൂടെ കൂടുതല്‍ നാടകനടന്‍മാരും എത്തുമെന്നു പ്രതീക്ഷി്ക്കാം.

English summary
Based on drama actors life, two Mollywood movies coming
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam