മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ ഡ്രാമ തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി പുതിയ ടീസര്‍! കാണൂ
മോഹന്‍ലാല്‍ നായകനാവുന്ന ഡ്രാമ റിലീസിങ്ങിനൊരുങ്ങുകയാണ്. ലോഹത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ. നവംബര്‍ ഒന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഇത്തവണയും ശ്രദ്ധേയമായൊരു ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഡ്രാമയില്‍ ആശ ശരത്താണ് ലാലേട്ടന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ആശ ശരത്തിനു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കനിഹ,ബൈജു,രണ്‍ജി പണിക്കര്‍,ശ്യാമപ്രസാദ്,ജോണി ആന്റണി.ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അഴകപ്പന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. വര്‍ണ ചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്,ലിലി പാഡ് മോഷന്‍ പിക്‌ചേര്‍സ് എന്നിവയുടെ ബാനറില്‍ എംകെ നാസര്‍,മഹാ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











