ലാലേട്ടന്റെ മാസ് എന്‍ട്രി! ഏട്ടന്‍ വീണ്ടും പാടി.. ആരാധകരെ ത്രസിപ്പിക്കുന്ന പാട്ട് പുറത്ത്!

മലയാള സിനിമയിലെ നടനവിസ്മയമാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ പ്രമുഖ താരങ്ങളില്‍ ഒരാളായ താരം മലയാളത്തില്‍ താരരാജാവാണ്. അടുത്തിടെ റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി തകര്‍ത്തഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രോയും അഭിനയവുമെല്ലാം ആവേശം നല്‍കുന്നതായിരുന്നു.

ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ. ചിത്രത്തില്‍ മോഹന്‍ലാലും കിടിലനൊരു ഗാനം ആലപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരും മോഹന്‍ലാല്‍ തന്നെയാണ് പ്രമോ ഗാനം റിലീസ് ചെയ്തത്. പുറത്ത് വന്ന പാട്ട് അതിവേഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പാട്ടിന്റെയും സിനിമയുടെയും കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ പാട്ട്

മോഹന്‍ലാലിന്റെ പാട്ട്

1985 ല്‍ ഒന്നാനം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന സിനിമയിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി പാട്ട് പാടിയത്. സിന്ദൂരമേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു മോഹന്‍ലാലിന്റെ ശബ്ദത്തിലെത്തിയ ഗാനം. പിന്നീടിങ്ങോട്ട് 36 ഓളം പാട്ടുകളായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ആലപിച്ചിരുന്നത്. നീ അറിഞ്ഞോ മേലെ മാനത്ത്, ഏയ് ഈ ഐ ഒ യൂ, ഏഴിമല പൂഞ്ചോല, കൈതപ്പൂവിന്‍, തുടങ്ങി മോഹന്‍ലാല്‍ ആലപിച്ച പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയായിരുന്നു.

ഡ്രാമയിലെ പാട്ടെത്തി...

ഡ്രാമയിലെ പാട്ടെത്തി...

ഈ വര്‍ഷം റിലീസിനെത്തിയ നീരാളിയിലും മോഹന്‍ലാല്‍ പാടിയിരുന്നു. ഉടന്‍ റിലീസിനെത്തുന്ന ഡ്രാമയിലും മോഹന്‍ലാലിന്റെ പാട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പ്രമോ വീഡിയോ സോംഗ് പുറത്തെത്തിച്ചത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനമാണ് മോഹന്‍ലാല്‍ പാടിയിരിക്കുന്നത്. 'പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ല' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ കാഴ്ചകളാണ് വീഡിയോയിലുള്ളത്. മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം വീഡിയോല്‍ വന്ന് പോവുന്നുണ്ട്.

ഡ്രാമ

ഡ്രാമ

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്ന ഡ്രാമ റിലീസിനൊരുങ്ങുകയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഡ്രാമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ഡ്രാമയിലെ മറ്റ് താരങ്ങള്‍.

 ആരാധകര്‍ കാത്തിരിക്കുന്നു..

ആരാധകര്‍ കാത്തിരിക്കുന്നു..

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കും ടീസറും ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം നീരാളി പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനാല്‍ ഡ്രാമയുടെ വരവ് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുന്നത്.

ഡ്രാമയ്‌ക്കൊപ്പം ലൂസിഫറിന്റെ ടീസര്‍

ഡ്രാമ റിലീസിനെത്തുമ്പോള്‍ മറ്റൊരു സമ്മാനം കൂടി എത്തുമെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ ഡ്രാമയ്‌ക്കൊപ്പമെത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ലൂസിഫറിന്റെ ടീസര്‍ ഡ്രാമയ്‌ക്കൊപ്പം റിലീസ് ചെയ്യുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വി അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X