കൊച്ചുണ്ണിക്ക് പിന്നാലെ ഡ്രാമ എത്തും, രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം നവംബറില്‍!
വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ മീശ പിരിച്ച മാസ് രഞ്ജിത് ചിത്രമായിരുന്നു ലോഹം. ലോഹം ഇറങ്ങി മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ലണ്ടന്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിച്ച ഡ്രാമ മാസ് ചിത്രമല്ല ഒരു കുടുംബ ചിത്രമാണ്. സെപ്തംബറില്‍ റിലീസിനെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപിച്ചത്. എന്നാല്‍ കേരളത്തില്‍ കനത്ത നാശം വിതച്ച പ്രളയം മൂലം ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചപ്പോള്‍ അതിന് ആനുപാതികമായി ഡ്രാമയും റിലീസ് മാറ്റുകയായിരുന്നു.
നവംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മോഹന്‍ലാല്‍ അതിഥി വേഷശത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി ഓണച്ചിത്രമായി പ്രഖ്യാപിച്ചുന്നെങ്കിലും റിലീസ് അപ്രതീക്ഷിത പ്രളയം മൂലം ഒക്ടോബര്‍ 11ലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഒക്ടോബര്‍ റിലീസായി പ്രഖ്യാപിച്ച ഒടിയന്‍ ഡിസംബര്‍ 14നും തിയറ്ററിലെത്തും. ഡ്രാമയുടെ ട്രെയിലര്‍ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകര്യതയായിരുന്നു ലഭിച്ചത്.

ഡ്രാമയുടെ ചാനല്‍ സംപ്രേക്ഷണാവകാശം 6025 കോടി രൂപയ്ക്കാണ് സൂര്യ ടിവി സ്വന്തമാക്കിയിരിക്കുന്നത്. നിരഞ്ജ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതുവിന്റെ രചനയില്‍ ബിലാത്തിക്കഥ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു രഞ്ജിത്. ലണ്ടന്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു അതിഥി വേഷവും ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിനായി 15 ദിവസം നല്‍കിയെങ്കിലും പിന്നീട് 45 ദിവസം ചിത്രത്തിനായി മോഹന്‍ലാല്‍ നല്‍കി. പിന്നീട് സാങ്കേതികമായ കാരണങ്ങളാല്‍ ബിലാത്തിക്കഥ ഉപേക്ഷിക്കുകയും മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഡ്രാമ എന്ന പുതിയ തിരക്കഥ ഒരുക്കുകയായിരുന്നു. അരുന്ധതി നാഗ്, ആശ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജോണി ആന്റണി, ശ്യാമ പ്രസാദ്, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











