കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാലും രഞ്ജിത്തും നല്‍കുന്ന സമ്മാനം? ആകാംക്ഷയോടെ സിനിമാലോകം!
ഇന്ത്യന്‍ സിനിമയുടെ തന്നെ നടനവിസ്മയങ്ങളിലൊരാളാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായും ഈ താരത്തെ വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. ഓടി നടന്ന് സിനിമകള്‍ സ്വീകരിക്കുന്നില്ലെങ്കിലും ഏറ്റെടുക്കുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുകയാണ് ഡ്രാമയിലൂടെ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍.
നവംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഒക്ടോബര്‍ ഒന്നിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെപ്പോലെ ഇത്തവണയും ഫണ്‍ എന്റര്‍ടൈയിനറുമായാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തമാശയോടൊപ്പം വൈകരിക രംഗങ്ങളും ചേരുന്ന കുടുംബചിത്രമാണ് ഡ്രാമ. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തമാശക്കാരനായി എത്തുകയാണ്. നേരത്തെ പുറത്തുവിട്ട ടീസറില്‍ ഇക്കാര്യം വ്യക്തമായിരുന്നു.

പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച് സിനിമ കൂടിയാണ് ഡ്രാമ. രാജശേഖരനെന്ന രാജുവായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ രേഖയെ അവതരിപ്പിക്കുന്നത് ആശാ ശരത്താണ്. നിരഞ്ജ് മണിയന്‍പിള്ള രാജു, കനിഹ, സുബി സുരേഷ്, ശാലിന്‍ സോയ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, സിദ്ദിഖ്, ടിനി ടോം തുടങ്ങി വന്‍രാനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











